city-gold-ad-for-blogger

Railway | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണത്തിന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നിര്‍ത്തും; വിശദാംശങ്ങള്‍ അറിയാം

കാസര്‍കോട്: (www.kasargodvartha.com) ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാന്‍ ചെന്നൈയിലേക്കും തിരിച്ചും ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. താംബരം-മംഗ്‌ളുറു ജന്‍ക്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ (നമ്പര്‍ 06041) താംബരത്ത് നിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.45 ന് മംഗ്‌ളൂറില്‍ എത്തിച്ചേരും. മംഗ്‌ളുറു ജന്‍ക്ഷന്‍ - താംബരം ട്രെയിന്‍ (06042) ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ മംഗ്‌ളൂറില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 04.45 മണിക്ക് താംബരത്തെത്തും.
              
Railway | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണത്തിന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നിര്‍ത്തും; വിശദാംശങ്ങള്‍ അറിയാം

ചെന്നൈ എഗ്മോര്‍, പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂര്‍, ഫറോഖ്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗ്‌ളുറു എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും. ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ചു.

എറണാകുളം - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ (06046) എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30 മണിക്ക് ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - എറണാകുളം പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ (06045) ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഓഗസ്റ്റ് 25, ഒന്ന്, എട്ട് തീയതികളില്‍ വൈകീട്ട് 3.10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് എറണാകുളത്തെത്തും. പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട്, സേലം, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.
        
Railway | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണത്തിന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നിര്‍ത്തും; വിശദാംശങ്ങള്‍ അറിയാം

കൊച്ചുവേളി-എസ്എംവിടി ബെംഗ്‌ളൂരു സ്‌പെഷല്‍ ട്രെയിന്‍ (06083) കൊച്ചുവേളിയില്‍ നിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ വൈകീട്ട് 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ന് എസ്എംവിടി ബെംഗ്‌ളൂരുവിലെത്തും. ബെംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06084) ബെംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ ഉച്ചയ്ക്ക് 12.45 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.00 മണിക്ക് കൊച്ചുവേളിയിലെത്തും. ഈ ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും.

Keywords:  Special Trains, Passengers, Onam Festivals, Ernakulam, Dr. MGR Chennai Central, Kerala News, Kasaragod News, Kasaragod, Indian Railway, Southern Railway, Onam, Indian Railway News, Southern Railway announces special trains for Onam; Check details here.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia