Soldier Died | സെനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികന്‍ മരിച്ചു
*ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് സംഭവം.
*6 മാസം മുന്‍പ് വിവാഹിതനായ ആദര്‍ശ് 3 മാസം മുന്‍പാണ് ഹിമാചല്‍പ്രദേശിലേക്ക് പോയത്.
*ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോഴാണ് അപകടത്തില്‍പെട്ടത്.
കോഴിക്കോട്: (KasargodVartha) സെനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികന്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് സംഭവം. ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍പറമ്പില്‍ അതിപറമ്പത്ത് ജയരാജന്റെ മകന്‍ പി ആദര്‍ശ് (27) ആണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടില്‍ എത്തിക്കും.
കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കംപനിയില്‍ സൈനികനാണ് ആദര്‍ശ്. ജോലിയുടെ ഭാഗമായി ജാക്രി ട്രാന്‍സിസ്റ്റ് കാംപില്‍ നിന്നും യൂണിറ്റ് ലൊകേഷനിലേക്ക് യാത്ര ചെയ്യുമ്പോള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മലമുകളില്‍ നിന്ന് വലിയ പാറക്കല്ല് പതിക്കുകയായിരുന്നുവെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ കണ്ണൂരില്‍ എത്തിക്കുമെന്നാണ് കരസേനയില്‍ നിന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
കാലികറ്റ് ഡിഫെന്‍സ് മെമ്പര്‍ ആയ അക്ഷയ് ഫറോക്ക്, വീരമൃത്യു വരിച്ച ആദര്‍ശിന്റെ സഹോദരനാണ്. ആറ് മാസം മുന്‍പ് വിവാഹിതനായ ആദര്‍ശ് മൂന്ന് മാസം മുന്‍പാണ് ഹിമാചല്‍പ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. അനന്തു മറ്റൊരു സഹോദരന്‍.