Smoke | കാസർകോട് നഗരത്തിൽ കെട്ടിടത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി
Nov 8, 2023, 10:46 IST
കാസർകോട്: (KasargodVartha) നഗരത്തിൽ കെട്ടിടത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഫാത്വിമ ആർകേഡ് കെട്ടിടത്തിലായിരുന്നു സംഭവം. പെട്ടെന്നുണ്ടായ പുക പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമൊന്നും ഉണ്ടായില്ല.
കടകളിലെ ജീവനക്കാർ കാർഡ് ബോർഡ് പെട്ടികളും മറ്റും കെട്ടിടത്തിന് മുകളിലിട്ട് കത്തിച്ചപ്പോൾ പുക ഉയരുകയായിരുന്നുവെന്നും തീപ്പിടിത്തം ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിവരം അറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.