city-gold-ad-for-blogger

ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 09.08.2016) കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക സമ്മേളനം ബുധനാഴ്ച രാവിലെ 10 മണിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. പി കെ വേലായുധന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യവസായികള്‍ക്കു നല്‍കുന്ന സേവനങ്ങളും പ്രോത്സാഹനങ്ങളും, പുതിയ വ്യവസായ നയം എന്നിവയെ പറ്റി ബോധവല്‍ക്കരണ പ്രഭാഷണം നടത്തും.

201516 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ചെറുകിട വ്യവസായികളുടെ മക്കള്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കും. ചെറുകിട വ്യവസായ മേഖലയില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച വ്യവസായികള്‍ക്കുള്ള സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് നേടിയ ജില്ലയിലെ വ്യവസായികളെ ആദരിക്കും.

കെ രവീന്ദ്രന്‍, കെ ടി സുഭാഷ് നാരായണ, കെ ജെ ഇമ്മാനുവല്‍, ബിന്ദു, രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം ബുധനാഴ്ച


Also Read:
കാസര്‍കോടിനോടുള്ള അവഗണനയ്ക്ക് ഒരു ഉദാഹരണം കൂടി; ജില്ലാ വ്യവാസായ കേന്ദ്രവും നോക്കാനാളില്ല


Keywords:  kasaragod, Anniversary, Conference, Kerala, Kerala state small scale industries association, AGC Basheer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia