city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് കെ എസ് എസ് എഫ് വിഷന്‍ 2018; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബദിയടുക്ക: (www.kasargodvartha.com 20/05/2017) എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന വിഷന്‍-2018 പ്രഖ്യാപനവും സമസ്ത ആദര്‍ശ സമ്മേളനവും മെയ് 23 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 മണിക്ക് ബദിയടുക്ക എം എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിഷന്‍ 2018ന്റെ സമാപനം 2018 ഏപ്രില്‍ നടക്കുന്ന സമ്മേളനത്തോടെ നടക്കും. ഇതിന്റെ ഭാഗമായി വിവിധ കാലയളവിലായി ശാഖ-ക്ലസ്റ്റര്‍-മേഖലാ തലത്തില്‍ 100 ഇന പരിപാടി സംഘടിപ്പിക്കും. പ്രഖ്യാപന സമ്മേളനം സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

എസ് കെ എസ് എസ് എഫ് വിഷന്‍ 2018; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഖാസി എം എ ഖാസിം മുസ്ലിയാര്‍ വിഷന്‍ 2018 പ്രഖ്യാപനം നടത്തും. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും. അടുത്ത കാലത്തായി ദക്ഷിണ കന്നടയില്‍ നിന്നും സമസ്തയിലേക്ക് കടന്ന് വന്ന ഹാറൂന്‍ അഹ്‌സനി, സൈന്‍ സഖാഫി, ശമിം സഖാഫി തുടങ്ങിയവര്‍ ആശയവിശദീകരണ പ്രഭാഷണം നടത്തും.

പരിപാടിയില്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ബദിയടുക്ക ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ഉപസമിതി യോഗം 100 ഇന പരിപാടിക്ക് അന്തിമ രൂപം നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ വിഷന്‍-2018 കോ ഓഡിനേറ്റര്‍ റഷീദ് ബെളിഞ്ച, ബദിയടുക്ക റൈഞ്ച് പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക, മേഖലാ പ്രസിഡണ്ട്, ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ച, കെ എസ് റസാഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ച, സത്താര്‍ അസ്ഹരി കുഞ്ചാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Committee, Secretary, President, Inauguration, Auditorium, SKSSF, SKSSF Vision 2018; Preparation completed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia