Arts fest | ഗുരു അമ്മ തന്നെ; സ്‌കൂൾ കലോത്സവത്തിൽ ഇരട്ട നേട്ടവുമായി സഹോദരിമാരായ കരിഷ്മയും മനസയും
Dec 9, 2023, 17:52 IST
കാറഡുക്ക: (KasargodVartha) വൈരമുത്തുവിൻ്റെ 'കറുപ്പ് നിലാവ്' എന്ന ഗാനത്തിൽ നിന്ന് അടർത്തിയെടുത്ത പദ്യം ചൊല്ലി തൃക്കരിപ്പൂർ സെൻ്റ് പോൾ എ യു പി സ്‌കൂളിലെ മാനസ ശരവണൻ കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി ഒന്നാം സ്ഥാനം സ്വന്തമാക്കി. ഒപ്പം തന്നെ ഹൈസ്‌കൂൾ വിഭാഗം തമിഴ് പ്രസംഗത്തിൽ സഹോദരി ഉദിനൂർ ജി എച് എസ് എസിലെ കരിഷ്മ ശരവണൻ എ ഗ്രേഡുമായി ഒന്നാം സ്ഥാനം നേടിയത് ഇരട്ട നേട്ടമായി.
കഴിഞ്ഞ തവണ മലയാളം പദ്യം ചൊല്ലലിൽ സംസ്ഥാന കലോത്തവത്തിൽ മത്സരിച്ച കരിഷ്മയ്ക്ക് ഇത്തവണ ജില്ലാ കലോത്സവത്തിൽ ബി ഗ്രേഡ് മാത്രമേ ലഭിച്ചുള്ളു എന്നത് വിഷമം ഉണ്ടാക്കിയെങ്കിലും ഇരട്ട നേട്ടത്തിൽ നഷ്ടം അലിഞ്ഞ് ഇല്ലാതായി. ഇരുവർക്കും മത്സരത്തിൽ ഗുരുവായി കൂടടെനിന്നത് അമ്മ കാളീശ്വരിയാണ്.
തമിഴ്നാട്ടിൽ നിന്നും വന്ന് 30 വർഷമായി കൊയോങ്കരയിൽ ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി ശരവണൻ്റെ മക്കളാണ് മാനസയും കരിഷ്മയും. ബന്ധങ്ങളെ കുറിച്ചാണ് കഥാപ്രസംഗം അവതരിപ്പിച്ച് കരിഷ്മ കയ്യടി നേടിയത്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, School-Arts-Fest, Sisters, School Kalolsavam, Students, Oppana, Sisters win in school arts fest.
< !- START disable copy paste -->