സഹോദരിമാരുടെയും കുഞ്ഞിന്റെയും മരണം നാടിനെ നടുക്കി; ട്രെയിന്‍ തട്ടിയത് മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ
Jan 31, 2018, 20:42 IST
മഞ്ചേശ്വരം: (www.kasargodvartha.com 31.01.2018) സഹോദരിമാരുടെയും കുഞ്ഞിന്റെയും മരണം നാടിനെ നടുക്കി. മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് സഹോദരിമാരും പിഞ്ചുകുഞ്ഞും ദാരുണമായി ട്രെയിന്‍ തട്ടി മരിച്ചത്. മംഗളൂരുവില്‍ വ്യാപാരിയായ മഞ്ചേശ്വരം പൊസോട് സത്യടുക്കയിലെ മൊയ്തീന്റെ ഭാര്യ ആമിന (45), ഇവരുടെ സഹോദരിയും മസ്കത്തില് ജോലി ചെയ്യുന്ന കുഞ്ചത്തൂരിലെ അബ്ദുല്ലയുടെ ഭാര്യയുമായ ആഇശ (37), ആഇശയുടെ മകന് ഷാമില്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രെയിന്‍ എഞ്ചിനാണ് മൂന്നു പേരെയും ഇടിച്ചുതെറിപ്പിച്ചത്. ഇവരെല്ലാം തന്നെ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഛിന്നഭിന്നമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ മാര്‍ക്കറ്റിലേക്ക് പോകാനായി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് അപകടം. റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം ഉണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ സമീപത്തെ നടവഴിയാണ് പ്രധാനമായും പാളം മുറിച്ചു കടക്കാന്‍ ഉപയോഗിക്കുന്നത്. ദേശീയപാതയില്‍നിന്ന് എളുപ്പമാണ് ഈ വഴി.
രണ്ടാം നമ്പര്‍ ട്രാക്കിലൂടെ ചെന്നൈ- മംഗളൂരു മെയില്‍ പോകുന്നത് കണ്ട് മൂവരും മൂന്നാം നമ്പര്‍ ട്രാക്കില്‍ നിന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ഈ ട്രാക്കിലൂടെ മംഗളൂരു ഭാഗത്ത് നിന്ന് കുതിച്ചെത്തിയ എഞ്ചിന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ മംഗല്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊസോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സത്യടുക്കയിലെ കെ ടി അബൂബക്കര്‍ ഹാജി- ബീഫാത്വിമ ദമ്പതികളുടെ മക്കളാണ് ആമിനയും ആഇശയും. അബ്ദുര്‍ റഷീദ് (മസ്ക്കറ്റ്), ഫയാസ്, വിദ്യാര്‍ത്ഥികളായ അല്‍ഫാസ്, അഹ്റാസ്, മിനാസ് എന്നിവരാണ് ആമിനയുടെ മക്കള്‍. വിദ്യാര്‍ഥികളായ ആദില്‍, ആഷില്‍, ആഫില്‍, ഫാസില്‍ എന്നിവരാണ് ആഇശയുടെ മറ്റു മക്കള്‍. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറു കണക്കിനാളുകളാണ് വീട്ടില്‍ തടിച്ചുകൂടിയത്. പലരും മൃതദേഹങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Train, Doctor, Death, Sisters and Son's death; Shocked Manjeshwaram
< !- START disable copy paste -->