city-gold-ad-for-blogger

സ്‌കൂളുകള്‍ തുറന്നു: ഏകാധ്യാപക വിദ്യാലയങ്ങളുടെ അപ്‌ഗ്രേഡിങ് ഇനിയും നടപ്പായില്ല

കാസര്‍കോട്: (www.kasargodvartha.com 10.06.2014) പിന്നാക്കവിഭാഗക്കാരായ വിദ്യാര്‍ഥികളുടെ ആശ്രയമായ ഏകാധ്യാപക വിദ്യാലയങ്ങളെ  എല്‍.പി സ്‌കൂളായി ഉയര്‍ത്താനുള്ള കേന്ദ്രനിര്‍ദേശം ഇക്കുറിയും ജില്ലയില്‍ നടപ്പിലാക്കാനായില്ല. ഇതോടെ  മുന്നൂറിലധികം ആദിവാസി പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം പാതിവഴിയിലായി.

നിലവിലുള്ള 56 വിദ്യാലയങ്ങളില്‍ നിന്ന് 17 സ്ഥാപനങ്ങളാണ് ജില്ലയില്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്. സ്വന്തമായി സ്ഥലവും മറ്റു ഭൗതിക സാഹചര്യങ്ങളുമുള്ള ഈ സ്ഥാപനങ്ങള്‍ക്ക് അതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ചിന്നമുഗര്‍, ദേലമ്പാടി, വോര്‍ക്കാടി, ഊജംമ്പാടി, പാണ്ടി കണ്ടം തുടങ്ങിയ സ്‌കൂളുകളാണ് ഉയര്‍ത്തുന്നത്. എല്‍.പി. സകൂള്‍ ആയി ഉയര്‍ത്തുന്നതോടെ ഹെഡ്മാസ്റ്റര്‍ അടക്കം കൂടുതല്‍ അധ്യാപക തസ്തികളും സൃഷ്ടിക്കും.

സംസ്ഥാനത്തെ 111 വിദ്യാലയങ്ങളെ എല്‍.പി. സ്‌കൂളുകളാക്കാന്‍ മന്ത്രിസഭയുടെ അനുമതിയോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയിലെ സര്‍വശിക്ഷാഅഭിയാനോട് അപ്‌ഗ്രേഡ് ചെയ്യേണ്ട സ്‌കൂളുകളുടെ വിവരം അറിയിച്ച് ഉത്തരവിറക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.


സ്‌കൂള്‍ തുറന്ന് ഒരാഴ്ചയായിട്ടും കെട്ടിടനിര്‍മാണമോ, അധ്യാപക നിയമനമോ ഇതുവരെയും  ആരംഭിച്ചിട്ടില്ല. ഇതിനാവശ്യമായ മാര്‍ഗരേഖപോലും എത്തിയിട്ടുമില്ല. 14 വയസ്സുവരെയുള്ളവര്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന കേന്ദ്ര വിദ്യാഭ്യാസനിയമം നില നില്‍ക്കേയാണ് കുട്ടികളോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നതെന്ന പരാതിയുണ്ട്.
സ്‌കൂളുകള്‍ തുറന്നു: ഏകാധ്യാപക വിദ്യാലയങ്ങളുടെ അപ്‌ഗ്രേഡിങ് ഇനിയും നടപ്പായില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia