city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | ദേശീയപാത നിര്‍മാണ സ്ഥലത്തെ താത്കാലിക സംരക്ഷണ ഭിത്തിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് കാരണം സിഗ്‌നലുകള്‍ കാണുന്നില്ല; അപകടത്തിന് കാരണമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത നിര്‍മാണ സ്ഥലത്തെ താത്കാലിക സംരക്ഷണ ഭിത്തിയില്‍ (Barrier) പോസ്റ്ററുകള്‍ പതിക്കുന്നത് കാരണം സിഗ്‌നലുകള്‍ കാണുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. ഇത് അപകടത്തിന് കാരണമാകുന്നതായും ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. പണി നടക്കുന്ന സ്ഥലത്ത് താത്കാലിക സംരക്ഷണ ഭിത്തികള്‍ സ്ഥാപിച്ച് അതിര്‍ത്തി നിര്‍ണയം നടത്തിയിട്ടുണ്ട്.
     
Complaint | ദേശീയപാത നിര്‍മാണ സ്ഥലത്തെ താത്കാലിക സംരക്ഷണ ഭിത്തിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് കാരണം സിഗ്‌നലുകള്‍ കാണുന്നില്ല; അപകടത്തിന് കാരണമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍

ഇതില്‍ റിഫ്ലക്ടറുകളോ മറ്റ് സിഗ്‌നലുകളോ പതിച്ചിട്ടുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഇത് കാണാത്ത രീതിയില്‍ മറച്ച് കൊണ്ട് രാഷ്ട്രീയ പാര്‍ടികളുടെയും വിവിധ സംഘടനകളുടെയും സിനിമകളുടെയും പോസ്റ്ററുകള്‍ പതിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. നല്ല സ്ഥലങ്ങള്‍ കണ്ടാല്‍ അവിടെ പോസ്റ്ററുകള്‍ പതിക്കുന്ന രീതിയാണ് പലര്‍ക്കുമുള്ളത്.

പോസ്റ്റര്‍ പതിക്കുന്നതിന് യാതൊരുവിധ അനുമതിയും തേടാറില്ല. അപകട സാധ്യത മുന്നില്‍ കണ്ട് താത്കാലിക സംരക്ഷണ ഭിത്തിയില്‍ സ്ഥാപിച്ച പോസ്റ്ററുകളെല്ലാം ഇപ്പോള്‍ അധികൃതര്‍ തൊഴിലാളികളെ കൊണ്ട് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിട്ടുണ്ട്.
         
Complaint | ദേശീയപാത നിര്‍മാണ സ്ഥലത്തെ താത്കാലിക സംരക്ഷണ ഭിത്തിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് കാരണം സിഗ്‌നലുകള്‍ കാണുന്നില്ല; അപകടത്തിന് കാരണമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍

ഇത് മൂന്നാം തവണയാണ് പോസ്റ്ററുകള്‍ തൊഴിലാളികളെ വെച്ച് നീക്കം ചെയ്യുന്നതെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ നിഷാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സേഫ്റ്റി ഓഫീസറുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശീയപാത നിര്‍മാണ സ്ഥലത്ത് അരിക് ഭിത്തി സ്ഥാപിക്കാത്തതും നിര്‍മാണ സാധനങ്ങള്‍ അങ്ങിങ്ങായി നിക്ഷേപിക്കുന്നതും അപകടത്തിന് ഇടയാക്കുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Complaint, National Highway, Road, Road-side, Traffic-block, Signals not visible due to posters being placed on barrier at national highway construction site.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL