Mallam road | ആഴ്ചകൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത മല്ലം റോഡിന്റെ വശം ഇടിഞ്ഞുവീണു; യാത്രക്കാർക്ക് ഭീഷണി; ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്
Jul 8, 2023, 13:12 IST
ബോവിക്കാനം: (www.kasargodvartha.com) മുളിയാർ - ചെങ്കള പഞ്ചായതുകളെ ബന്ധിപ്പിക്കുന്ന ബോവിക്കാനം എട്ടാംമൈൽ - മല്ലം - ബീട്ടിയടുക്ക ജില്ലാ പഞ്ചായത് റോഡിൽ മല്ലം റഹ്‌മത് നഗറിന് സമീപത്തായി റോഡിൻ്റെ ഒരുവശം ഇടിഞ്ഞ് വീണ് ഇതുവഴിയുള്ള ഗതാഗതം അപകടവസ്ഥയിലായി. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത് .
പി എം ജി എസ് വൈ പദ്ധതി പ്രകാരം 3.17 കോടി രൂപ ചിലവിൽ നിർമിച്ച റോഡ് രണ്ട് മാസം മുമ്പാണ് പണി പൂർത്തീകരിച്ചത്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം നിർവഹിച്ച റോഡിൻ്റെ വശമാണ് ഇടിഞ്ഞുവീണത്. ആവശ്യമായ ഇടങ്ങളിൽ സൈഡ് ഭിത്തിയും ഡ്രൈനേജും നിർമിക്കാത്തത് കാരണമാണ് റോഡ് നശിക്കാൻ കാരണമായതെന്നാണ് ആക്ഷേപം.
അടിയന്തരമായി സൈഡ് ഭിത്തിയും ഡ്രൈനേജും നിർമിച്ച് റോഡ് ഗതാ ഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, പി എം ജി എസ് വൈ എക്സിക്യൂടീവ് എൻജിനിയർ, എൽ എസ് ജി ഡി എക്സിക്യൂടീവ് എൻജിനിയർ എന്നിവർക്ക് മല്ലം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജെനറൽ സെക്രടറി ശരീഫ് മല്ലത്ത്, ട്രഷറർ ഹമീദ് പോക്കർ എന്നിവർ പരാതി നൽകിയിട്ടുണ്ട്.
Keywords: News, Bovikkanam, Kasaragod, Kerala, Road, Muslim League, Inauguration, Complaint, Side of Mallam road collapsed.
< !- START disable copy paste -->