city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു; സിദ്ദീഖ് ചേരങ്കൈ ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 13.07.2020) നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹി സ്ഥാനങ്ങളില്‍ ഒഴിവു വന്ന ചില പോസ്റ്റുകളിലേക്കാണ് പുതിയ നിയമനം. നേരെത്തെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് പോയ ഒഴിവിലേക്ക് ട്രഷറര്‍ ആയിരുന്ന പള്ളിക്കരയിലെ ഹനീഫ് ഹദ്ദാദിനെ എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ  ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തിലാണ് സിദ്ദീഖ് ചേരങ്കൈയെ എതിരില്ലാതെ ട്രഷററായി തിരഞ്ഞെടുത്തത്. അതോടൊപ്പം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോട്ടപ്പുറം സ്വദേശി റമീസിനെ ജില്ലാ വൈസ് പ്രസിഡണ്ടായും യോഗം തിരെഞ്ഞെടുത്തു. മികച്ച സംഘാടകനും പ്രദേശത്തെ അറിയപ്പെടുന്ന യുവ പൊതുപ്രവര്‍ത്തകനുമാണ് റമീസ് കോട്ടപ്പുറം.

2011ല്‍ എന്‍ എ നെല്ലിക്കുന്ന് വിഭാഗം മുസ്ലിം ലീഗിലേക്ക് ലയിച്ചപ്പോള്‍ സിദ്ദീഖ് ചേരങ്കൈ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ജില്ലയിലുടനീളം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഐ എന്‍ എല്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്ന സിദ്ദീഖ് ചേരങ്കൈയെ വീണ്ടും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് യുവജന വിഭാഗത്തില്‍ പുത്തനുണര്‍വ് കൊണ്ടുവരാനാണ്.

27 കൗണ്‍സില്‍  അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹനീഫ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ഹദ്ദാദ് സ്വാഗതവും അന്‍വര്‍ മങ്ങാടന്‍ നന്ദിയും പറഞ്ഞു.

നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു; സിദ്ദീഖ് ചേരങ്കൈ ട്രഷറര്‍


Keywords: Kasaragod, Kerala, news, NYL, INL, Siddeeque Cherangai elected as NYL Treasurer
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia