city-gold-ad-for-blogger

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

കാസര്‍കോട്: ബേവിഞ്ചയിലെ പി.ഡ­ബ്ല്യു.ഡി. കരാറുകാരന്റെ വീടിനു നേരെ വീണ്ടും അധോലോക സംഘത്തിന്റെ വെ­ടിവെയ്പ്പ്.

ബേവിഞ്ചയിലെ പി.ഡ­ബ്ല്യു.ഡി. കരാറുകാരന്‍ എം.ടി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15 ഓടെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവയ്പ്പ് നടക്കുമ്പോള്‍ മുഹമ്മദ്­കു­ഞ്ഞി നി­സ്­ക്കാ­ര­ത്തി­നാ­യി പ­ള്ളി­യില്‍ പോ­യി­രുന്നു. ഭാര്യയും, മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. സിറ്റൗട്ടിലെ ജനല്‍ ഗ്ലാസിനും, ജനലിനു താഴെ ചുമരിനുമാണ് വെടിയേറ്റത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഗേറ്റിനു സമീപത്തുനിന്നും ബൈക്കില്‍ രണ്ടുപേര്‍ രക്ഷപെടുന്നത് കണ്ടിരുന്നു. 2010ജൂണ്‍ 25ന് രാത്രി 7.45നും മു­ഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ മുമ്പ് വെ­ടി­വെ­യ്­പ്പ് ന­ട­ന്നിരുന്നു.

അന്ന് പുറത്ത് പാര്‍ക്ക്‌­ചെയ്തിരുന്ന സ്‌­കോഡ കാറിലും, സിറ്റൗട്ടിലെ കൈവരിക്കും, കസേരക്കുമാണ് വെടിയേറ്റത്. മൂന്ന് റൗണ്ടാണ് വെടിവച്ചത്. അന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും മംഗലാപുരം കേന്ദ്രമാക്കിയുള്ള അധോലോക സംഘമാണ് വെടിവയ്പ്പിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു.

വെടിവയ്പ്പിന് ദിവസങ്ങള്‍ക്കു മുമ്പ് മുഹമ്മദ് കുഞ്ഞിയെ ദുബൈയിയില്‍നിന്നും ഫോ­ണി­ല്‍ പ­ലത­വ­ണ വി­ളിച്ച് അധോലോക സംഘത്തില്‍പെട്ട­വര്‍ 50 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു വി­വരം.
ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

Photos: Niyas Chemnad

Related News:
ബേ­വി­ഞ്ച വെ­ടി­വെ­പ്പ്: പ്ര­തി­കള്‍ ര­ക്ഷ­പെട്ട­ത് ന­മ്പര്‍ പ്ലേ­റ്റ് മ­റച്ച ബൈ­ക്കില്‍
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Also read:
13 വയസിന് താഴെയുള്ളവരുടെ ഫെയ്‌സ് ബുക്ക് ഉപയോഗത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി

Keywords: Kasaragod, Bevinja, House, Fire, Shoot, Kerala,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia