നടൻ ഷൈൻ ടോം ചാക്കോ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതിനാല്‍; സഹായിയുടെ വെളിപ്പെടുത്തൽ

● ഷൈൻ ടോം ചാക്കോക്ക് പരിക്കേറ്റു.
● ഇടതുകൈയുടെ എല്ലിന് പൊട്ടൽ.
● താരത്തിന്‍റെ ചികിത്സയ്ക്കായി പോകുമ്പോൾ സംഭവം.
● അമ്മയ്ക്കും സഹോദരനും നിസ്സാര പരിക്കുകൾ.
● ധർമ്മപുരിയിൽ വെച്ചാണ് അപകടം നടന്നത്.
കൊച്ചി: (KasargodVartha) നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതിനാലാണെന്ന് ഷൈനിൻ്റെ സഹായി അനീഷ് പറഞ്ഞു. ലോറി ട്രാക്ക് മാറിയപ്പോൾ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് അനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. കാറിൻ്റെ മുൻ സീറ്റിലായിരുന്ന പിതാവ് ചാക്കോയ്ക്ക് ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്ക് മരണകാരണമായി എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ധർമ്മപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സേലം-ധർമ്മപുരി-ഹൊസൂർ-ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന മേഖലയിലാണ് ഷൈനിൻ്റെ വാഹനം അപകടത്തിൽപ്പെട്ടത്. രാവിലെ ആറുമണിയോടെ ധർമ്മപുരിക്കടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർചികിത്സയ്ക്കായാണ് കുടുംബസമേതം ബെംഗളൂരുവിലേക്ക് പോയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഷൈനിൻ്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിൻ്റെ അമ്മയുടെ ഇടുപ്പിന് പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. ധർമ്മപുരി ഗവ. മെഡിക്കൽ കോളജിലാണ് ഇവരുമുള്ളത്. പിതാവിൻ്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലെത്തുമെന്നും കൊച്ചിയിലായിരിക്കും തുടർചികിത്സയെന്നുമാണ് വിവരം.
ഷൈൻ ടോം ചാക്കോയുടെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യൂ.
Article Summary: Actor Shine Tom Chacko's father dies in car accident, Shine injured.
#ShineTomChacko #CarAccident #KeralaActor #Tragedy #RoadSafety #Dharmapuri