city-gold-ad-for-blogger

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ലോഡ്ജില്‍ നിന്ന് മൂന്ന് കുറിപ്പുകള്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 16.12.2014) തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.പി. ശശിധരനെ (52) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ നിന്ന് ശശിധരന്‍ എഴുതിവെച്ചതാണെന്ന് കരുതുന്ന മൂന്ന് കുറിപ്പുകള്‍ കണ്ടെത്തി.

രണ്ട് കുറിപ്പുകള്‍ ബന്ധുക്കള്‍ക്കും ഒന്ന് സ്‌കൂള്‍ അധികൃതര്‍ക്കും ഉള്ളതാണ്. സ്‌കൂള്‍ അധികൃതര്‍ക്കുള്ള കുറിപ്പില്‍ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനെ കുറിച്ചും തളിപ്പറമ്പ് എം.എല്‍.എ യെ കുറിച്ചും പരാമര്‍ശിക്കുന്നു.

സ്‌കൂളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്‌കൂളില്‍ ഈയിടെ യോഗം വിളിച്ചിരുന്നു. അതില്‍ സ്ഥലം എം.എല്‍.എയും പങ്കെടുത്തിരുന്നു. ഈ യോഗത്തിലും അതിനു പുറത്തും ശശിധരനെ കുറ്റപ്പെടുത്തുന്ന തരത്തിലുണ്ടായ പരാമര്‍ശങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രാഥമിക വിവരങ്ങള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തി.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ശശിധരന്റെ മൃതദേഹം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജ് മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചുഴലി അരണോര്‍ സ്വദേശിയാണ് ശശിധരന്‍. നേരത്തെ കാസര്‍കോട് ആലംപാടി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്രഥമ അധ്യാപകനായിരുന്നു. അതിന് ശേഷം ചുഴലി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപകനായും ജോലി ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ തളിപ്പറമ്പിലെ ഡോക്ടറെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശശിധരനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ വഴി അന്വേഷിച്ചപ്പോള്‍ ടവര്‍ ലൊക്കേഷനിലൂടെ കാസര്‍കോട്ടെ ലോഡ്ജിലുണ്ടെന്ന് മനസിലായി. ലോഡ്ജില്‍ അന്വേഷിച്ചപ്പോള്‍ ശശിധരന്‍ അവിടെ മുറിയെടുത്തതായി കണ്ടെത്തി. മുറി ഉച്ച വരെ തുറന്നു കാണാത്തതും സംശയത്തിന് ഇടയാക്കി. പിന്നീട് കാസര്‍കോട് ടൗണ്‍ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ പോലീസെത്തി മുറിയുടെ വാതില്‍ തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ ഷവർ പൈപ്പിൽ തൂങ്ങിയ നിലയില്‍  മൃതദേഹം കാണപ്പെട്ടത്.

ശശിധരന്റെ മരണം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസും തളിപ്പറമ്പ് പോലീസും സംയുക്തമായി അന്വേഷണം നടത്തി വരികയാണ്.
സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ലോഡ്ജില്‍ നിന്ന് മൂന്ന് കുറിപ്പുകള്‍ കണ്ടെത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia