city-gold-ad-for-blogger

Investigation | ശഹനയുടെ ദുരൂഹ മരണം: സ്വകാര്യ ഡയറി ബന്ധുക്കൾ പൊലീസിന് കൈമാറി; 'നിർണായക വിവരങ്ങൾ അടങ്ങിയിരിക്കുന്നു'

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാസർകോട് സ്വദേശിനിയായ നടിയും മോഡലുമായ ശഹന (21) യുടെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ ശഹനയുടെ സ്വകാര്യ ഡയറി ബന്ധുക്കൾ പൊലീസിന് കൈമാറി. ചെറുവത്തൂരിലെ വീട്ടിൽ നിന്ന് ശഹനയുടെ സഹോദരൻ ബിലാലാണ് ഡയറി കണ്ടെടുത്തത്.
  
Investigation | ശഹനയുടെ ദുരൂഹ മരണം: സ്വകാര്യ ഡയറി ബന്ധുക്കൾ പൊലീസിന് കൈമാറി; 'നിർണായക വിവരങ്ങൾ അടങ്ങിയിരിക്കുന്നു'

ശഹന അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തിന്റെ വിശദാംശങ്ങൾ ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെതിരായ കുറ്റങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ഡയറിയിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

മെയ് 13നാണ് കോഴിക്കോട് പറമ്പിൽ ബസാറിനടുത്തുള്ള ഭർത്താവിന്റെ വീട്ടിൽ ശഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെതിരെ ശഹനയുടെ ബന്ധുക്കൾ ഗാർഹിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതികൾ തമ്മിലുള്ള വഴക്കിനെ കുറിച്ച്‌ പ്രദേശവാസികളായ ചിലരും മൊഴി നൽകിയിരുന്നു. 16 മാസം മുമ്പാണ് കോഴിക്കോട് സ്വദേശിയായ സജ്ജാദുമായി ശഹാനയുടെ വിവാഹം നടന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.

Keywords:  Kanhangad, Kerala, News, Top-Headlines, Police, Death, Investigation, Cheruvathur, Husband, Arrest, Shahna’s Death: personal diary handed over to police. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia