കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലും ബിടെക് പരീക്ഷ എസ് എഫ് ഐ തടസപ്പെടുത്തി
Dec 14, 2016, 16:06 IST
കാസര്‍കോട്: (www.kasargodvartha.com 14/12/2016) സാങ്കേതിക സര്‍വ്വകലാശാലയുടെ ബിടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലും എസ്എഫ്‌ഐ മുടക്കി. എല്‍ബിഎസ് ഉള്‍പെടെ കേരളത്തിലെ ഒമ്പത് സര്‍ക്കാര്‍ കോളജിലും അഞ്ച് സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലും രണ്ട് എയ്ഡഡ് കോളജുകളിലുമാണ് പരീക്ഷ തടസപ്പെടുത്തിയത്.
പരീക്ഷ നടത്തിപ്പ് ചുമതലയില്‍ നിന്ന് സ്വകാര്യാ ഏജന്‍സിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിടെക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും എസ് എഫ് ഐ ആരോപിക്കുന്നു. അതേസമയം മറ്റ് 148 എഞ്ചിനീയറിംഗ് കോളജുകളിലും പരീക്ഷ തടസം കൂടാതെ നടന്നു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥുമായി ചര്‍ച്ച ചെയ്ത ശേഷം സര്‍വ്വകലാശാല അധികൃതര്‍ നിശ്ചയിച്ച പരീക്ഷയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് മുടങ്ങിയത്.
അതേസമയം പരീക്ഷ തടസപ്പെടിത്തിയത് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായാണെന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

(UPDATED)
Keywords: Kasaragod, Kerala, College, LBS-College, Strike, SFI, Examination, SFI strike in LBS college.