Protest | കാസർകോട് ഗവ. കോളജിൽ പ്രശ്നങ്ങൾ ഒഴിയുന്നില്ല; അനിശ്ചിതകാല സമരവുമായി എസ്എഫ്ഐ; മുൻ പ്രിൻസിപൽ അഡ്‌മിഷൻ തടസപ്പെടുത്തിയതായി വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; കാംപസിലെ ലഹരി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ എസ് യു
Feb 27, 2023, 15:40 IST
വിദ്യാനഗർ: (www.kasargodvartha.com) കാസർകോട് ഗവ. കോളജിൽ പ്രശ്നങ്ങൾ ഒഴിയുന്നില്ല. മുൻ പ്രിൻസിപലിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ ആഭിമുഖ്യത്തിൽ കോളജിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മുൻ പ്രിൻസിപൽ എം രമയ്ക്കതിരെ ഗുരുതരമായ ആരോപണങ്ങളും എസ്എഫ്ഐ ഉന്നയിച്ചു. മഞ്ചേശ്വരം ഗവ. കോളജിൽ നിന്നും ഉദുമ ഗവ. കോളജിൽ നിന്നും വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ഗവ. കോളജിലേക്ക് സ്ഥലം മാറ്റി എത്തിയ വ്യക്തിയാണ് രമയെന്ന് എസ്എഫ്ഐ പറഞ്ഞു.
എല്ലായിടത്തും അധ്യാപിക പ്രശ്‌നക്കാരിയായിരുന്നുവെന്ന് വരുത്തുന്ന രീതിയിലാണ് എസ്എഫ്ഐ നേതാക്കളുടെ പ്രസ്താവന. എസ്എഫ്ഐ കാംപസിൽ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ എസ്എഫ്ഐ സംസ്ഥാന സെക്രടറി പി എം ആർഷോ ഉദ്ഘാടനം ചെയ്‌തു. എസ്എഫ്ഐ യെയും അതിന്റെ നേതാക്കളെയും കുപ്രചാരണം അഴിച്ചു വിട്ട് ബോധപൂർവം അപമാനിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ ആരോപണം നവമാധ്യമ ചാനൽ വഴി വിളിച്ച് പറയുന്നതിന് പകരം എന്ത് നടപടിയാണ് നാളിതുവരെ എടുത്തിട്ടുള്ളത്. ഇത്തരം വിദ്യാർഥി വിരുദ്ധ, അധ്യാപക വിരുദ്ധ, മനുഷ്യത്വ വിരുദ്ധ പ്രസ്താവനകൾ നടത്തിയ അധ്യാപികയെ കാംപസിൽ കാലുകുത്തിക്കാത്ത നിലയിലുള്ള സമരങ്ങൾക്ക് വരും ദിവസങ്ങളിൽ കോളജ് സാക്ഷ്യം വഹിക്കുമെന്നും ആർഷോ വ്യക്തമാക്കി. ജില്ലാ സെക്രടറി ബിപിൻരാജ് പായം, എം ടി സിദ്ധാർത്ഥൻ, കെ വി ചൈത്ര, പിഎം പ്രവീൺ, വിമൽ എന്നിവർ സംസാരിച്ചു. വിപിൻരാജ് അധ്യക്ഷനായി
അതിനിടെ മാതാപിതാക്കളെ കൊണ്ടുവരാത്തതിന്റെ പേരിൽ തനിക്ക് പി ജി പ്രവേശനം നിഷേധിച്ചുവെന്നാരോപിച്ച് ഇപ്പോൾ തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുന്ന അഖില എന്ന വിദ്യാർഥിനിയും രംഗത്തുവന്നു. തന്നെ പ്രത്യകം വിളിച്ച് മാതാപിതാക്കളെ അധിക്ഷേപിക്കും വിധം എം രമ സംസാരിച്ചുവെന്നും സംസ്‌കാരം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതിൽ സഹതപിക്കുന്നതായി പറഞ്ഞുവെന്നും അഖില പറയുന്നു. ഒരു മകളോട് പറയാൻ പറ്റാത്ത രീതിയിലുള്ള വാക്കുകളാണ് എം രമ തന്നോട് പറഞ്ഞതെന്നും അഖില വെളിപ്പെടുത്തുന്നു.
അതേസമയം എം രമ കോളജിലെ വിദ്യാർഥിനികളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച നിലപാടിൽ കെഎസ് യു ശക്തമായി പ്രതികരിച്ചതായും ഇതിന്റെ ഭാഗമായി മുൻ പ്രിൻസിപൽ ഇക്കാര്യത്തിൽ മാപ്പ് പറയുകയും ചെയ്തിട്ടുണ്ടെന്നും കെ എസ് യു നേതാക്കൾ പ്രതികരിച്ചു. കാംപസിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപൽ ഉന്നയിച്ച വിഷയങ്ങളിൽ കേവലം ആരോപണവുമായി തള്ളിക്കളയാതെ ഇതേക്കുറിച്ചുള്ള യാഥാർഥ്യം എന്താണെന്ന് അന്വേഷിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
കാംപസിൽ കഞ്ചാവ് ഉൾപെടെയുള്ള വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ഏതെങ്കിലും വിദ്യാർഥി സംഘടനയോ വിദ്യാർഥികളോ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു ജില്ലാ ഭാരവാഹി ജവാദ് പുത്തൂർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എക്സൈസ് കമീഷണറെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും കെ എസ് യു വ്യക്തമാക്കി. ഇതിനുമുമ്പ് എസ് എഫ് ഐയുടെ യൂനിറ്റ് ഭാരവാഹികളെ അടക്കം ലഹരി ഉപയോഗത്തിന്റെ പേരിൽ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് വിദ്യാർഥി സംഘടനയായാലും നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കെ എസ് യു വ്യക്തമാക്കി.
അതിനിടെ കോളജിൽ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തെ കുറിച്ച് ആലോചിക്കുന്നതിനായി പിടിഎ ഭാരവാഹികളുടെ യോഗം നടന്നുവരികയാണ്.
Keywords: Kasaragod, News, Kerala, Vidya Nagar, SFI, Govt.college, Protest, Strike, Students, Investigation, KSU, Complaint, Teacher, Parents, Ganja, SFI strike in Govt. College, Kasaragod. < !- START disable copy paste -->