അംബേദ്കർ കോളജിൽ എസ്എഫ്ഐ - എംഎസ്എഫ് സംഘർഷം; ഇരു സംഘടനകളിലേയും പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി
Feb 9, 2022, 11:58 IST
ഉദുമ: (www.kasargodvartha.com 09.02.2022) പെരിയ അംബേദ്കർ കോളജിൽ എസ്എഫ്ഐ - എംഎസ്എഫ് സംഘർഷം. ഇരു വിഭാഗം വിദ്യാർഥികൾക്കും മർദനമേറ്റതായി പരാതി. എംഎസ്എഫ് പ്രവർത്തകനായ ഉനൈബ്, എസ്എഫ്ഐ പ്രവർത്തകനായ സുധീഷ് സാരംഗ് എന്നിവർക്ക് പരിക്കേറ്റതായാണ് പരാതിയുള്ളത്.
പുറത്ത് നിന്നുള്ള പാർടി പ്രവർത്തകർ അടക്കം വന്ന് ഉനൈബിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് എംഎസ്എഫ് ആരോപിച്ചു. കഴിഞ്ഞ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് സമയത്ത് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വാട്സ് ആപ് ഗ്രൂപ് വഴി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം എന്ന് പറഞ്ഞു കൊണ്ടുള്ള എസ്എഫ്ഐ നേതാവിൻ്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നുവെന്നും എംഎസ്എഫ് നേതാക്കൾ പറഞ്ഞു. എസ്എഫ്ഐയുടെ ആക്രമണ സാഹചര്യങ്ങൾ ഉണ്ടാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കിടയിൽ ഭീതി ഉണ്ടാക്കുന്നതാണെന്ന് എംഎസ്എഫ് ഉദുമ മണ്ഡലം കമിറ്റി പ്രസ്താവിച്ചു.
എന്നാൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വിറളിപൂണ്ട കെഎസ്യു- എംഎസ്എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ജനാധിപത്യ വിജയത്തെ അംഗീകരിക്കാൻ അക്രമികൾ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ സെക്രടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റ് ജില്ല ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകനെ ജില്ലാ സെക്രടറി ആൽബിൻ മാത്യു, പ്രസിഡന്റ് അഭിരാം എന്നിവർ സന്ദർശിച്ചു.

Keywords: Kerala, Kasaragod, News, Top-Headlines, Periya, Uduma, College, Clash, SFI, MSF, Hospital, Complaint, Secretary, Kanhangad, President, SFI-MSF clash at Ambedkar College.