എസ്എഫ്ഐ ജില്ലാസെക്രട്ടറി ഷാലു മാത്യു മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍
Dec 28, 2012, 22:31 IST
കാസര്‍കോട്: എസ്എഫ്ഐ കാസര്‍കോട് ജില്ലാസെക്രട്ടറി ഷാലു മാത്യുവിനെ മര്‍ദ്ദനമേറ്റു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വിദ്യാനഗറിലുള്ള സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍നിന്ന് ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത കടയിലേക്ക് പോകുമ്പോഴാണ് ഷാലു മാത്യുവിന് മര്‍ദ്ദനമേറ്റത്.
തലയ്ക്കും ദേഹത്തും പരിക്കേറ്റ ഷാലുവിനെ ചെങ്കള ഇ കെ നായനാര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ. ഐടിഐ വിദ്യാര്‍ഥിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ സാബിത്തിന്റെ നേതൃത്വത്തില്‍ എട്ടോളം എം.എസ്.എഫ്-ലീഗ് പ്രവര്‍ത്തകരാണ് ഷാലുവിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് എസ്.എഫ്.ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords: Kerala, Kasaragod, SFI, Muslim League, Attack, Malayalam News, Kerala Vartha, Shalu Mathew, Head, Hospital, E.K Nayannar, Fourth mail, Vidhyanagar.






