നിരവധി കടകൾ അടച്ചുപൂട്ടി; തൊഴിലാളികൾ അടക്കേണ്ട അംശാദായം കൂട്ടി; തയ്യൽ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലെന്ന് അസോസിയേഷൻ
Jan 28, 2021, 12:17 IST
കാസർകോട്: (www.kasargodvartha.com 28.01.2021) തയ്യൽതൊഴിൽ കൊണ്ട് ഉപജീവനം നടത്തി വന്നിരുന്ന കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ ജീവിതം കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാമൻ ചെന്നിക്കര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ദിവസവും രാവിലെ തയ്യൽ കടയിൽ പോകുകയും വൈകിട്ട് വെറുംകയ്യോടെ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയിലാണ്. ആർക്കും ജോലി ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മരുന്ന്, വാടക, വൈദ്യുതി ചാർജ്, നിത്യോപയോഗ സാധനങ്ങൾ ഇതിനെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്.
ദിവസവും രാവിലെ തയ്യൽ കടയിൽ പോകുകയും വൈകിട്ട് വെറുംകയ്യോടെ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയിലാണ്. ആർക്കും ജോലി ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മരുന്ന്, വാടക, വൈദ്യുതി ചാർജ്, നിത്യോപയോഗ സാധനങ്ങൾ ഇതിനെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്.
ജോലിയില്ലാതെ ദിവസങ്ങൾ കടന്നു പോകുന്തോറും പരിമിതികളും കൂടിക്കൂടി വരുന്നു. അതിനാൽ തൊഴിലാളികൾ ഇന്ന് കടുത്ത മാനസിക സംഘർഷത്തിലും വിഷമത്തിലുമാണ്. സർകാരിൽ നിന്ന് ആയിരം രൂപയും ഭക്ഷ്യധാന്യങ്ങളും നൽകിയതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രതിമാസം തൊഴിലാളി അടക്കേണ്ട അംശാദായം 2020 ഏപ്രിൽ മുതൽ 20 രൂപയിൽ നിന്ന് 50 രൂപയായും കുടിശിക വന്നാൽ പ്രതിമാസം പിഴപലിശയായി അഞ്ചുരൂപയായും ഉയർത്തിയിട്ടുണ്ട്.
അഞ്ചു പൈസ പോലും വരുമാനമില്ലാത്ത ഈ കോവിഡ് കാലഘട്ടത്തിലാണ് തൊഴിലാളികളെ ഈ ഭാരം അടിച്ചേൽപ്പിക്കുന്നത്. ബോർഡ് അംഗങ്ങൾ തൊഴിലാളികളെ ദ്രോഹിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഈ നീതികേടിന് മാപ്പ് അർഹിക്കുന്നില്ല. ക്ഷേമനിധി ബോർഡിന് വരുമാനം ഉണ്ടാക്കുന്നതിന് ക്ഷേമനിധി ആക്ടിൽ പല വ്യവസ്ഥകളുമുണ്ട്.
തൊഴിലാളികളെ ഞെക്കിപ്പിഴിയുന്ന ഈ പണിയല്ലാതെ മറ്റേതെങ്കിലും പദ്ധതി ക്ഷേമനിധി ബോർഡ് നടപ്പിലാക്കിയിട്ടില്ല. ഈ വർധനവ് കോവിഡ് കാലഘട്ടത്തിനുശേഷം ആകാമായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. തൊഴിലാളി പത്തുരൂപ അംശാദായം അടച്ചിരുന്നത് 2008 ൽ 20 രൂപയാക്കി ഉയർത്തിയപ്പോൾ തൊഴിലാളികൾക്ക് ഒരു രൂപപോലും ആനുകൂല്യ വർധനവ് നൽകിയില്ല. ഇപ്പോൾ 20 രൂപയിൽ നിന്ന് 50 രൂപയായി അംശാദായ വർധന വന്നു. ആനുകൂല്യ വർധനവ് ഇല്ല. ആനുകൂല്യം വർധിപ്പിച്ച് നൽകുന്നതിന് തയ്യാറായിട്ടില്ല. തയ്യൽ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കണമെങ്കിൽ സർകാർ കനിയണമെന്ന അവസ്ഥയാണ്.
കോവിഡ് ധനസഹായം നൽകുന്നതിനും സർകാർ ഏഴ് ലക്ഷം തൊഴിലാളികൾ രജിസ്ട്രേഷൻ എടുത്തിട്ടുള്ള ക്ഷേമനിധി ബോർഡിൻ്റെ ധനസ്ഥിതി വളരെ മോശമാണ്. പത്തനംതിട്ട ജില്ലാ ക്ഷേമനിധി ഓഫീസിലെ മാർടിൻ എന്ന ഉദ്യോഗസ്ഥൻ തൊഴിലാളികൾ അടച്ച അംശാദായ തുക പാസ് ബുകിൽ വരവ് വെച്ചിട്ട് ബോർഡിൻ്റെ അകൗണ്ടിൽ അടച്ചിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇയാൾ നടത്തിയത്. ഇദ്ദേഹത്തിൻ്റെ പേരിൽ നടപടി സ്വീകരിച്ചിട്ടില്ല. ഈ പ്രവർത്തി കൊണ്ട് പത്തനം തിട്ടയിലെ നൂറുകണക്കിന് തൊഴിലാളികൾ ഇന്ന് കുടിശ്ശിക ക്കാരാണ്. അവർക്ക് പെൻഷനും ആനുകൂല്യങ്ങളും കിട്ടുകയില്ല. ട്രേഡ് യൂണിയൻ നേതാക്കളും തട്ടിപ്പ് നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. വിജിലൻസ് അന്വേഷിക്കണം. തൊഴിലാളികൾക്ക് നീതി ലഭിക്കണം. ഏതു സർകാർ വന്നാലും ക്ഷേമനിധി ബോർഡിൽ കയറിയിരുന്ന് തൊഴിലാളികളെയും ബോർഡിനെയും നാശത്തിലേക്ക് തള്ളിവിടുന്ന ബോർഡ് അംഗങ്ങളെ നീക്കം ചെയ്യണം. തൊഴിലാളി അടക്കേണ്ട അംശാദായം എത്ര വർധിപ്പിച്ചാലും ഇക്കൂട്ടർ ക്ഷേമനിധി ബോർഡിൽ ഇരിക്കുന്നിടത്തോളം കാലം ബോർഡ് കര കയറുകയില്ല
വാർത്താസമ്മേളനത്തിൽ പി യു ശങ്കരൻ, ബാലകൃഷ്ണ ഷെട്ടി, വി പത്മനാഭൻ, സി സുരേഷ്, സി ദിവാകരൻ നായർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Press meet, Tailors-union, Retail-dealers-association, COVID-19, Several shops were closed; Workers' dividend increased; The association says the lives of garment workers are in dire straits.
< !- START disable copy paste -->