city-gold-ad-for-blogger

Sent off | 3 വര്‍ഷക്കാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ വൃത്തിയോടെ കാത്ത ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷിക്ക് ഹൃദ്യമായ യാത്രയയപ്പ്; വീണ്ടും ഇവിടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നെന്ന് ഉദ്യോഗസ്ഥ

കാസര്‍കോട്: (KasargodVartha) പത്തോളം ജോലിക്കാരെ തന്റെ സ്വന്തം സഹോദരികളെപ്പോലെ കണ്ടും കൂടെ നടന്നും, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജോലി സമയവും കാലവും നോക്കാതെ വൃത്തിയിലും വെടുപ്പിലും കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ ഒന്നാം സ്ഥാനത്തെത്തിച്ച് ശ്രദ്ധേയയായ ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷിക്ക് റെയില്‍ മൈത്രി പൊലീസും പാസന്‍ജര്‍ അസോസിയേഷനും ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
   
Sent off | 3 വര്‍ഷക്കാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ വൃത്തിയോടെ കാത്ത ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷിക്ക് ഹൃദ്യമായ യാത്രയയപ്പ്; വീണ്ടും ഇവിടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നെന്ന് ഉദ്യോഗസ്ഥ

തന്റെ ആദ്യ ജോലി സ്ഥലത്ത് തന്നെ മികവ് പുലര്‍ത്തിയാണ് സ്വന്തം നാടായ കുറ്റിപ്പുറത്തേക്ക് അഞ്ജന ജോഷിക്ക് സ്ഥലം മാറ്റം ലഭിച്ചത്. മനസില്ലാ മനസോടെയാണ് താന്‍ പോവുന്നതെന്നും അവസരം കിട്ടിയാല്‍ അല്‍പ വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇവിടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നെന്നും അഞ്ജന ജോഷി പറഞ്ഞു.
   
Sent off | 3 വര്‍ഷക്കാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ വൃത്തിയോടെ കാത്ത ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷിക്ക് ഹൃദ്യമായ യാത്രയയപ്പ്; വീണ്ടും ഇവിടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നെന്ന് ഉദ്യോഗസ്ഥ

വാര്‍ഡ് കൗണ്‍സിലര്‍ അഫീലയുടെ അധ്യക്ഷതയില്‍ ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ കതിരേഷ് ബാബു യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് റെയില്‍വേ പൊലീസിന്റെ മെമന്റോ സ്റ്റേഷന്‍ മാസ്റ്റര്‍ സുജിത്ത്, അഞ്ജന ജോഷിക്ക് നല്‍കി. കാസര്‍കോട് റെയില്‍വേ പാസന്‍ജര്‍ അസോസിയേഷന്റെ ആദരവ് ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളവും അംഗങ്ങളും ചേര്‍ന്ന് നല്‍കി. റെയില്‍വേ സ്റ്റേഷന്‍ ഹൗസ് കീപിങ് ജീവനക്കാരുടെ വിവിധ ഉപഹാരങ്ങള്‍ കൈമാറി.
          
Sent off | 3 വര്‍ഷക്കാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ വൃത്തിയോടെ കാത്ത ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷിക്ക് ഹൃദ്യമായ യാത്രയയപ്പ്; വീണ്ടും ഇവിടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നെന്ന് ഉദ്യോഗസ്ഥ

യോഗത്തില്‍ റെയില്‍വേ പാസന്‍ജര്‍ അസോസിയേഷന്‍ ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലത്വീഫ് ബബ്‌ള, ഷാനു, പുഷ്പ, ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത് ഇന്‍സ്പെക്ടര്‍ അഞ്ജന ജോഷി മറുപടി പ്രസംഗത്തില്‍ ഹൃദ്യമായ യാത്രയയപ്പിന് നന്ദി പറഞ്ഞു. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശന്‍ സ്വാഗതവും റെയില്‍ മൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ മഹേഷ് നന്ദിയും പറഞ്ഞു.

Keywords: Railway Station, Malayalam News, Health Inspector, Kerala News, Kasaragod News, Kasaragod Railway Station, Health Inspector Anjana Joshi, Sent off given to Health Inspector Anjana Joshi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia