city-gold-ad-for-blogger

ജില്ലാ പോലീസ് മേധാവി വിട ചൊല്ലുന്നത് ജനങ്ങളുടെ സ്‌നേഹാദരം ഏറ്റുവാങ്ങി

കാസര്‍കോട്: (www.kasargodvartha.com 17/02/2015) സംഘര്‍ഷഭരിതമായ കാസര്‍കോടില്‍ അല്പമെങ്കിലും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് കാസര്‍കോടിന് വിട ചൊല്ലുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് നിന്നു കൊടുക്കാതെയും ആര്‍ക്കും വശംവദനാകാതെയും നീതിനടപ്പാക്കാന്‍ ശ്രമിച്ചത് വഴി ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റു വാങ്ങാന്‍ എസ്.പിക്ക് സാധിച്ചു.

ഏത് പാതിരാത്രി വിളിച്ചാലും സ്വയം വണ്ടിയോടിച്ച് വന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. റെസിഡന്റ്‌സ് അസോസിയേഷനുകളെയും ക്ലബ്ബുകളെയും പോലീസുമായി സഹകരിപ്പിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുക വഴി എല്ലാ വിഭാഗക്കാരുടെയും പിന്തുണനേടാന്‍ സാധിച്ചു.

അതുപോലെ റെസിഡന്റ്‌സ് അസോസിയേഷനുകളെ സജീവമാക്കുക വഴി പ്രാദേശികമായ കുറ്റകൃത്യങ്ങള്‍ കുറച്ചു കൊണ്ടുവരാനും പറ്റി. മുന്‍ പോലീസ് മേധാവി തുടക്കമിട്ട സ്‌കൂളുകളിലെ പൊന്‍പുലരി പോലെയുള്ള പദ്ധതികള്‍ ഒന്നുകൂടി ജനകീയമാക്കി. റെസിഡന്റ്‌സ് അസോസിയേഷനുകള്‍വഴി  മറ്റു പല ജീവകാരുണ്യ പദ്ധതികളും ആസൂത്രണം ചെയ്യുകയുണ്ടായി. എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളിലും വൃദ്ധജനങ്ങള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി അതിലൊന്നാണ്.

ജില്ലാ പോലീസിന്റെയും ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും കൂട്ടായ്മയായ റാപിഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മൈത്രി ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നില്‍ തോംസണ്‍ ജോസിന്റെ ഇടപെടലുകളുമുണ്ട്. ജില്ലാ കലക്ടറുമായി സംസാരിച്ച് സ്ഥലം അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കിയത് അദ്ദേഹമാണ്. ആദ്യഘട്ടമെന്ന നിലയില്‍ മൈത്രി ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാപിഡ് മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന റാപിഡിന്റെ യോഗത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ജില്ലാ കൂട്ടായമയായ ഫ്രാക്കിന്റെ പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ നായറും ഡി.വൈ.എസ്.പി രഞ്ജിത്തും കൂടി  എസ്.പിക്ക് ഉപഹാരം നല്‍കി.

താന്‍വരച്ച ഛായാ ചിത്രം ഷാഫി എ.നെല്ലിക്കുന്ന് എസ്.പിക്ക് സമ്മാനിച്ചു. സെക്രട്ടറി  എം.കെ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വി.ഡി.ജോസഫ്, അബൂബക്കര്‍ ചെര്‍ക്കള, കെ.എ.ബഷീര്‍ വോളിബോള്‍, സയ്യിദ് ഹാദി തങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍ നൈമുന്നിസ, അശോകന്‍ കുണിയേരി എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലാ പോലീസ് മേധാവി വിട ചൊല്ലുന്നത് ജനങ്ങളുടെ സ്‌നേഹാദരം ഏറ്റുവാങ്ങി

Keywords : Kasaragod, Police, Sent off, Kerala, Thomson Jose. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia