Arrested | 'ഫുട് പാതിലെ പഴം വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന'; ഉപഭോക്താവെന്ന വ്യാജേന സമീപിച്ച് എം ഡി എം എ ആവശ്യപ്പെട്ട് കൈമാറുന്നതിനിടെ യുവാവിനെ തന്ത്രപൂര്‍വം കുടുക്കി പൊലീസ്
Jul 20, 2023, 18:58 IST
കാസര്‍കോട്: (www.kasargodvartha.com) ഫുട് പാതിലെ പഴം വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിവന്ന യുവാവിനെ തന്ത്രപൂര്‍വം കുടുക്കി പൊലീസ്. ഉപഭോക്താവെന്ന വ്യാജേന പഴം വ്യാപാരിയായ യുവാവിനെ സമീപിച്ച് എം ഡി എം എ ആവശ്യപ്പെട്ട് കൈമാറുന്നതിനിടെയാണ് കൊല്ലം പാടിയില്‍ വെച്ച് മയക്കുമരുന്നുമായി ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിഎ അര്‍ശാദി (35)നെയാണ് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അര്‍ശാദില്‍ നിന്നും അഞ്ച് ഗ്രാം എംഡി എം എ മയക്കുമരുന്ന് പിടികൂടി.
അര്‍ശാദിനെ ഏതാനും ദിവസം മുമ്പ് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ അര്‍ശാദാണ് നഗരത്തിലെ പ്രധാന എം ഡി എം എ വില്‍പനക്കാരനെന്ന് വ്യക്തമാവുകയും തുടര്‍ന്ന് നിരീക്ഷിച്ചു വരികയുമായിരുന്നു. രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി ബൈകില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സീതാംഗോളിവരെ അര്‍ശാദിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതോടെ വ്യാഴാഴ്ച എംഡി എം എ ആവശ്യപ്പെട്ട് പൊലീസ് നിയോഗിച്ചയാള്‍ അര്‍ശാദിനെ സമീപിക്കുകയായിരുന്നു.
നാലു സ്ഥലങ്ങളില്‍ അര്‍ശാദ് ഇയാളെ കൊണ്ടുപോകുകയും ഒടുവില്‍ സുരക്ഷിതമാണെന്ന് തോന്നിയ കൊല്ലമ്പാടിയില്‍ വെച്ച് മയക്കുമരുന്ന് കൈമാറുകയും ചെയ്യുമ്പോഴാണ് രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് ഇയാളെ കയ്യോടെ പിടികൂടുന്നത്. അറസ്റ്റിലായ അര്‍ശാദിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: 'Selling of drugs under the guise of fruit trade in Foot Path'; Youth arrested, News, Kerala News, Kasaragod News, Crime, Drugs, MDMA, Arrested, Kasaragod Police.
< !- START disable copy paste -->