സീതാംഗോളി ബസ് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു
Oct 14, 2014, 15:11 IST
സീതാംഗോളി: (www.kasargodvartha.com 14.10.2014) സീതാംഗോളിയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച പുത്തിഗെയിലെ മുഹമ്മദ് (40) ആണ് 11.30 മണിയോടെ മരിച്ചത്.
അപകടത്തില്‍ ഇയാളുടെ ഇടതുകാല് മുറിഞ്ഞുപോയിരുന്നു. നേരത്തെ മരിച്ച നെല്ലിക്കുന്നിലെ അബ്ദുല്‍ നാസറിന്റെ മകന് ഒമ്പത് വയസുള്ള നൗഫല്‍, പുത്തിഗെയിലെ ഇര്‍ഷാദ് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് മാറ്റിയതായിരുന്നു.
മുണ്ട്യത്തടുക്കയില്‍ പുതുതായി പണിയുന്ന വീട്ടിലേക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അബ്ദുല്‍ നാസറും മകനും അപകടത്തില്‍ പെട്ടത്. നെല്ലിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് അബ്ദുല്‍ നാസര്‍ താമസിച്ചിരുന്നത്. ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു ഇയാളെ മരണം തട്ടിയെടുത്തത്.
വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോയി തിരിച്ച് വരുമ്പോള്‍ കുട്ടിയെ സ്കൂളില്‍ വിടാനായിരുന്നു സ്കൂട്ടറില്‍ കയറ്റിയത്. നെല്ലിക്കുന്നിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍-ആയിഷ ദമ്പതികളുടെ മകനാണ് അബ്ദുല്‍ നാസര്‍. ഭാര്യ: മൈമൂന. ഫാത്വിമത്ത് മിഹ്നത്ത്, നബ്ഹാന്, നബീല്‍ എന്നിവര്‍ മറ്റുമക്കളാണ്.
Related News:
സീതാംഗോളിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരം
Also Read:
രാജ്യത്ത് കാവി വിപഌവം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
Keywords: Kasaragod, Kerala, Seethangoli, Died, Injured, Bus, Accident, Bike, House, Gulf, Hospital,
Advertisement:
അപകടത്തില്‍ ഇയാളുടെ ഇടതുകാല് മുറിഞ്ഞുപോയിരുന്നു. നേരത്തെ മരിച്ച നെല്ലിക്കുന്നിലെ അബ്ദുല്‍ നാസറിന്റെ മകന് ഒമ്പത് വയസുള്ള നൗഫല്‍, പുത്തിഗെയിലെ ഇര്‍ഷാദ് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് മാറ്റിയതായിരുന്നു.
![]() |
| മുഹമ്മദ് |