കാമുകനൊപ്പം ഒളിച്ചോടിയ രണ്ടാംഭാര്യയുടെ നഗ്‌നരംഗങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി കൊച്ചിയില്‍ പിടിയില്‍
Feb 5, 2017, 11:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2017) കാമുകനൊപ്പം ഒളിച്ചോടിയ രണ്ടാംഭാര്യയുടെ നഗ്‌നരംഗങ്ങള്‍ വാട്സപ്പിലൂടെയും മറ്റും പ്രചരിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി കൊച്ചിയില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശിയായ മുഹമ്മദ്കുഞ്ഞി(37)നെയാണ് കൊച്ചിയിലെ നെടുമ്പോശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്.
ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസുകാരനായ മുഹമ്മദ് കുഞ്ഞി രണ്ടാംഭാര്യക്കൊപ്പം ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാളുടെ ബിസിനസ് പങ്കാളിയായ യുവാവുമായി രണ്ടാംഭാര്യ പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും ചെയ്തു. രണ്ടാംഭാര്യയുമായുള്ള കിടപ്പറരംഗങ്ങള്‍ മുഹമ്മദ്കുഞ്ഞി മുമ്പ് മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഒളിച്ചോട്ടത്തിനുള്ള പ്രതികാരമായി മുഹമ്മദ് കുഞ്ഞി യുവതിയുടെ പൂര്‍ണനഗ്‌നരംഗങ്ങള്‍ വാട്സ് അപ്പിലും മറ്റും പ്രചരിപ്പിക്കുകയാണുണ്ടായത്. രണ്ടാംഭാര്യ നല്‍കിയ പരാതിയില്‍ ഷാര്‍ജ പോലീസ് കേസെടുക്കുകയും മുഹമ്മദ് കുഞ്ഞി അറസ്റ്റിലാവുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം യുവതി മുഹമ്മദ്കുഞ്ഞിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസിലും പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചു. ഷാര്‍ജയിലെ ജയില്‍വാസത്തിനുശേഷം മുഹമ്മദ് കുഞ്ഞി കൊച്ചിയിലെത്തിയതോടെയാണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. മുഹമ്മദ് കുഞ്ഞിയെ പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Love, wife, Women's-video, Kochi, mobile, Police, case, Jail, Sharjah, Emigration, Hosdurg, Muhammad Kunhi, Second wife's video clip spreads in Whatsapp;Kanhangad native arrested at Kochi.