പാലാ ബിഷപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി
Sep 24, 2021, 15:50 IST
കാസർകോട്: (www.kasargodvartha.com 24.09.2021) പാലാ ബിഷപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ജില്ലാ കമിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം ടി പി അമീറലി ഉദ്‌ഘാടനം ചെയ്‌തു.
സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചു കൊണ്ട് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിന്ന്റെ വിഷവിത്ത് പാകുന്നതായ പാലാ ബിഷപിന്റെ വർഗീയ പരാമർശത്തിനെതിരെ സർകാർ നടപടി വൈകുന്നത് ദുരുദ്ദേശപരമാണെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ എച് മുനീർ സ്വാഗതം പറഞ്ഞു. പി ഡി പി സംസ്ഥാന സെക്രടറി സുബൈർ പടുപ്പ്, വിമൻ ഇൻഡ്യ ജില്ലാ പ്രസിഡന്റ് ഖമറുൽ ഹസീന, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അശ്‌റഫ് കോളിയടുക്കം, ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രടറി ഇസ്ഹാഖ് ചൂരി, സവാദ് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഗഫൂർ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Protest, SDPI, Committee, Inauguration, President, District, PDP, SDPI held dharna demanding arrest of Pala Bishop.
< !- START disable copy paste --> < !- START disable copy paste -->