city-gold-ad-for-blogger

Exhibition | കളിയാട്ടം വേദിയിലെ ജീവൻ തുടിക്കുന്ന ശിൽപ - ചിത്ര പ്രദർശനം ജനമനസ് കീഴടക്കി

പിലിക്കോട്: (www.kasargodvartha.com) കളിയാട്ട വേദിയിൽ ജീവൻ തുടിക്കുന്ന ചിത്ര - ശിൽപ പ്രദർശനം. കോതോളി കന്നി രാശി തറവാട്, മൂവാണ്ട് കളിയാട്ടത്തോടനുബന്ധിച്ചാണ് നിമിഷ കവി ചുഴലി മാധവൻ ഗുരുക്കളുടെയും വാസ്തുശിൽപ കലയുടെ കുലപതി കണ്ണൻ കേരളവർമന്റെ പിൻമുറയിൽ പെട്ടവർ സർഗ വൈഭവം വിളിച്ചോതുന്ന ചിത്ര - ശിൽപ പ്രദർശനമൊരുക്കിയത്
       
Exhibition | കളിയാട്ടം വേദിയിലെ ജീവൻ തുടിക്കുന്ന ശിൽപ - ചിത്ര പ്രദർശനം ജനമനസ് കീഴടക്കി

രവി പിലിക്കോട്, കേശവൻ കോതോളി, മധു കോതോളി, ധനേഷ് കെപി, സജിത് കെവി, അനിൽ മാവുങ്കാൽ, നരേന്ദ്രൻ കോതോളി, പുരുഷു മാവുങ്കാൽ, പ്രസാദ് വയൽ, പ്രത്യൂഷ് വയൽ, ഹരിത പ്രദീപ്, അതുൽ കൃഷ്ണ, അൻവിൻ കൃഷ്ണ, അമൻ കോതോളി, രജിത സുനീഷ് തുടങ്ങിയവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനൊരുക്കിയത്.
                 
Exhibition | കളിയാട്ടം വേദിയിലെ ജീവൻ തുടിക്കുന്ന ശിൽപ - ചിത്ര പ്രദർശനം ജനമനസ് കീഴടക്കി

ഒറ്റത്തടിയിൽ തീർത്ത അമ്മയും കുഞ്ഞും, വൈരജാതൻ, ബാലി തെയ്യം, ശ്രീബുദ്ധൻ, ശിവൻ, വിഷ്ണുമൂർത്തി, മഹാലക്ഷ്മി, മുത്തപ്പനും തിരുവപ്പനും, മഹാത്മ ഗാന്ധി തുടങ്ങിയ ശില്പങ്ങളും പ്രകൃതി ഭംഗി ഒപ്പിയെടുത്ത ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങും പ്രദർശനത്തിലെ ശ്രദ്ധാകേന്ദ്രമായി. കളിയാട്ടത്തോടനുബന്ധിച്ച് , പുറത്തിറക്കിയ സോവനീർ 'ചങ്ങലാട്ട' യുടെ പ്രകാശനവും നടന്നു. പിലിക്കോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

മധു കോതോളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിപി പ്രസന്നകുമാരി, മറത്തുകളി വിദഗ്ധൻ പിപി മാധവൻ പണിക്കർക്ക് നൽകി സോവനീർ പ്രകാശനം ചെയ്തു. 'ചങ്ങലാട്ട'യുടെ എഡിറ്റർ, സുജീഷ് പിലിക്കോട്, സോവനീർ പരിചയപ്പെടുത്തി സംസാരിച്ചു. തറവാട് മൂപ്പൻ, കെവി കുഞ്ഞിരാമൻ, ഒന്നാം വാർഡ് മെമ്പർ നവീൻ ബാബു, പതിനാറാം വാർഡ് മെമ്പർ വിവി സുലോചന, ക്ഷേത്ര സമിതി സെക്രടറി കെവി പവിത്രൻ, പ്രസിഡണ്ട് കെവി ഭരതൻ, ടി രാജൻ, കെവി രാഘവൻ എന്നിവർ സംസാരിച്ചു. സോവനീർ കമിറ്റി കൺവീനർ കെവി പ്രദീപൻ സ്വാഗതവും വൈസ് ചെയർമാൻ ജയൻ കെവി നന്ദിയും പറഞ്ഞു.

Keywords: Sculpture-picture exhibition won hearts of people, news,Kerala,Top-Headlines, Kasaragod,Pilicode,Exhibition,President.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia