city-gold-ad-for-blogger

School | വിദ്യാര്‍ഥികള്‍ വീണ്ടും അക്ഷരമുറ്റത്ത്; വര്‍ണാഭവമായി സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍; കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചും മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍; താരമായി നടന്‍ ഉണ്ണി രാജ്

കാസര്‍കോട്: (www.kasargodvartha.com) കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും, ചിരിച്ചും, ആടിയും പാടിയും അവര്‍ സ്‌കൂള്‍ മുറ്റത്തെത്തി. നിറപ്പകിട്ടോടെയായിരുന്നു പൊതുവിദ്യാലയങ്ങളിലെ പ്രവേശനോത്സവം. ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടന്നു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രതിഭകള്‍, എന്നിവര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തില്‍ പങ്കാളികളായി.
   
School | വിദ്യാര്‍ഥികള്‍ വീണ്ടും അക്ഷരമുറ്റത്ത്; വര്‍ണാഭവമായി സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍; കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചും മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍; താരമായി നടന്‍ ഉണ്ണി രാജ്

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തില്‍ മുരുകന്‍ കാട്ടാക്കടയുടെ രചനയില്‍ ഗായിക മഞ്ജരി ആലപിച്ച മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം..സൂര്യനെ പിടിക്കണം..പിടിച്ചു സ്വന്തമാക്കണം എന്ന പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി. പാട്ടും നൃത്തവുമൊക്കെ ഉള്‍പ്പെടുത്തിയ ആഘോഷങ്ങള്‍ക്കു ശേഷം മധുരവും നല്‍കിയാണ് കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചത്. ആദ്യദിനം കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയതിനാല്‍ പലയിടത്തും വിദ്യാലയങ്ങള്‍ക്കു മുന്നില്‍ ജനത്തിരക്കും ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. പോലീസിന്റെയും സ്റ്റുഡന്റ് പോലീസിന്റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചു.

ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ വൃക്ഷ തൈ നട്ട് കേരള തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അക്ഷരലോകത്തേക്ക് പുതിയതായി എത്തിയ കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചുമാണ് മന്ത്രി വരവേറ്റത്. ഉത്സവാന്തരീക്ഷത്തിലാണ് ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ചത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ അക്ഷര തൊപ്പികള്‍ അണിയിച്ചും, അക്ഷര കാര്‍ഡുകള്‍ നല്‍കിയുമാണ് വിദ്യാലയത്തിലേക്ക് എതിരേറ്റത്. പുതുതായി സ്‌കൂളിലെത്തിയ 57 വിദ്യാര്‍ഥികള്‍ അവരുടെ പേരുകള്‍ നല്‍കിയ വൃക്ഷത്തൈകള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു.
  
School | വിദ്യാര്‍ഥികള്‍ വീണ്ടും അക്ഷരമുറ്റത്ത്; വര്‍ണാഭവമായി സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍; കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചും മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍; താരമായി നടന്‍ ഉണ്ണി രാജ്

പ്രകൃതി സംരക്ഷണത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ പദ്ധതിയാണ് പഠിച്ചു തുടങ്ങാം വൃക്ഷത്തൈ നട്ട്. ജില്ലയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ വൃക്ഷത്തൈ നടും. ജൂണ്‍അഞ്ചിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിക്ക് സമാപനമാവും.

ഉദ്ഘാടനചടങ്ങുകള്‍ക്ക് മുന്നേ വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടന പ്രസംഗം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. അദ്ദേഹത്തിന്റെ സാന്നിധ്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശം പകര്‍ന്നു.


കുട്ടികള്‍ ഫല വൃക്ഷതൈകള്‍ നല്‍കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരളം നൂതന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല ഇന്നോവേറ്റീവ് അവാര്‍ഡ് സ്വീകരണം സംഘടിപ്പിച്ചു. എസ.്എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 1997-98 എസ്.എസ്.എല്‍.സി ബാച്ച് ഉപഹാരം വിതരണം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ പുതിയതായി വിദ്യാലയത്തിലെത്തിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.മണികണ്ഠന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.സുരേന്ദ്രന്‍, ജില്ല ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.രഘുറാം ഭട്ട്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.എസ്.ബാബുരാജ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പള്ളം, എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്ള മൗവ്വല്‍, എം.പി.ടി.എ പ്രസിഡന്റ് ഖദീജ മുനീര്‍, സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി പെരുമ്പന്തട്ട, സ്റ്റാഫ് സെക്രട്ടറി മനോജ് പിലിക്കോട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വികസന സമിതി ചെയര്‍മാന്‍ വി.വി.കുമാരന്‍ സ്വാഗതവും പ്രധാന അധ്യാപകന്‍ കെ.പി.ഷൗക്കമാന്‍ നന്ദിയും പറഞ്ഞു.


മഞ്ചേശ്വരം ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഗവ. വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍

മഞ്ചേശ്വരം: ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മഞ്ചേശ്വരം ഗവണ്‍മെന്റ് വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ എ.കെ.എം.അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ വികസനകാര്യങ്ങള്‍ക്ക് വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുമെന്ന് എ.കെ.എം.അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മോന്തെരോ അധ്യക്ഷത വഹിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംഷീന, എസ്.എസ.്കെ കാസര്‍കോട് ഡി.പി.ഒ ഡി.നാരായണ എന്നിവര്‍ മുഖ്യാതിഥികളായി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് സിദ്ദിഖ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ഷേണായി, ക്ഷേമ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, മഞ്ചേശ്വരം എ.ഇ.ഒ വി.ദിനേശ, ബി.പി.സി മഞ്ചേശ്വരം ബി.ആര്‍.സി പി.വിജയ കുമാര്‍, മഞ്ചേശ്വരം സി.ഐ.സന്തോഷ് കുമാര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, ബി.ആര്‍.സി മഞ്ചേശ്വരം ട്രെയിനര്‍ ജോയ്, റിട്ടയര്‍ഡ് അധ്യാപകരായ എം.ജയന്ത, സീന മറിയം, വിദ്യാഭ്യാസ വിദഗ്ധന്‍ യു.പുരുഷോത്തം ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.ഡബ്ള്യു.എല്‍.പി.എസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.സുകേഷ് സ്വാഗതവും സ്‌കൂള്‍ അധ്യാപിക സോണിയ ജ്യോതി നന്ദിയും പറഞ്ഞു.
   
School | വിദ്യാര്‍ഥികള്‍ വീണ്ടും അക്ഷരമുറ്റത്ത്; വര്‍ണാഭവമായി സ്‌കൂള്‍ പ്രവേശനോത്സവങ്ങള്‍; കുരുന്നുകളെ വാരിപ്പുണര്‍ന്നും താലോലിച്ചും മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍; താരമായി നടന്‍ ഉണ്ണി രാജ്

കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം അരയി ഗവ. യു.പി സ്‌കൂളില്‍ നടന്നു

കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം അരയി ഗവ.യു.പി സ്‌കൂളില്‍ നടന്നു. നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനവും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.മായാകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഇന്റര്‍ ക്ലബ് തെയ്ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ റീമ റിജിത്തിനെ അനുമോദിച്ചു. വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി.മോഹനന്‍, ഹൊസ്ദുര്‍ഗ് എ.ഇ കെ.വി.സുരേഷ്, പി.രാജഗോപാലന്‍, പി.ടി.എ പ്രസിഡന്റ് സി.പ്രദീപ്, എസ്.എം.സി ചെയര്‍മാന്‍ എസ്.ജഗദീശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീജ ഗിരിധരന്‍, സി.കുട്ട്യന്‍, സിദ്ദിഖ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.മൊയ്തു സ്വാഗതവും വി.എം.രമിത്ത് നന്ദിയും പറഞ്ഞു. 57 കുട്ടികളാണ് പുതിയതായി അരയി ഗവ.യു.പി സ്‌കൂളില്‍ എത്തിയത്.

കാസര്‍കോട് നഗരസഭ തല സ്‌കൂള്‍ പ്രവേശനോത്സവം ജി.എച്ച്.എസ് സ്‌കൂളില്‍

കാസര്‍കോട് നഗരസഭ തല സ്‌കൂള്‍ പ്രവേശനോത്സവവും സ്‌കൂള്‍ പ്രവേശന കവാടം ഉദ്ഘാടനവും ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്‌കൂളില്‍ നടന്നു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ.രജനി, വാര്‍ഡ് കൗണ്‍സിലര്‍ എ.രഞ്ജിത, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ഡി.ഇ.ഒമാരായ നന്ദികേശന്‍, സുരേഷ്, എന്‍.ഡി.ദിലീഷ്, ടി.പി.ജോമോന്‍, സി.എം.എ.ജലീല്‍, നിഷാന, എന്‍.എ.അബ്ദുല്‍ ഖാദര്‍, കെ.സി.മുഹമ്മദ് കുഞ്ഞി, ജി.ഗീത എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എ.ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് നന്ദിയും പറഞ്ഞു.

നീലേശ്വരം നഗരസഭാതല പ്രവേശനോത്സവം ജി.ഡബ്ല്യൂ.എല്‍.പി.എസില്‍

നീലേശ്വരം നഗരസഭാതല പ്രവേശനോത്സവം ജി.ഡബ്ല്യൂ.എല്‍.പി.എസ് നീലേശ്വരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ഭരതന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.കെ.വിനയരാജ് ഉപഹാരം വിതരണം ചെയ്തു. വിജയലക്ഷ്മി, കെ.വി. രാജേഷ്, കെ.ചന്ദ്രന്‍, രഞ്ജിത്ത്, മജേഷ്, പി.വി.സതീശന്‍, സി.എച്ച്.കബീര്‍, നിഖില്‍ കൃഷ്ണന്‍, ബിന്ദു ബാസ്‌കര്‍, സുധീര്‍ കുമാര്‍, എ.ടികുമാരന്‍, ടി.വി.ബാബു, പ്രകാശന്‍, കെ.പി.രാമചന്ദ്രന്‍, എം.വി.ഗംഗാധരന്‍, എ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശാന്ത മുള്ളിക്കോള്‍ സ്വാഗതവും സുനില്‍ അമ്പാടി നന്ദിയും പറഞ്ഞു.

മടിക്കൈ പഞ്ചായത്ത് തല പ്രവേശനോത്സവം പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ പഞ്ചായത്ത് തല സ്‌ക്കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ കാഞ്ഞിരപ്പൊയില്‍ ഗവ.ഹൈസ്‌ക്കൂളില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. നവാഗതാര്‍ക്കുള്ള പഠനോപകരണങ്ങള്‍ നൊസ്റ്റാള്‍ജിയ കാരുണ്യ സംഘം മടിക്കൈ, ബഫ്ദര്‍ഹാശ്മി ക്ലബ്ബ് കാഞ്ഞിരപ്പൊയില്‍, സ്റ്റാഫ് ജി.എച്ച്.എസ് കാഞ്ഞിരപ്പൊയില്‍, ചെഗുവേര തോട്ടിനാട് എന്നി സ്ഥാപനങ്ങള്‍ ചേര്‍ന്ന് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പത്മനാഭന്‍, വാര്‍ഡ് മെമ്പര്‍ പ്രമോദ്, രതീഷ്, ശൈലജ, ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് വിജേഷ്, എസ്.എം.സി.ചെയര്‍മാന്‍ കുഞ്ഞിരാമന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്യാമ, ബി.ആര്‍.സി.കോര്‍ഡിനേറ്റര്‍ സജീഷ്, സീനീയര്‍ അസിസ്റ്റന്റ് സി.കെ.രമ്യ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വേണുഗോപാലന്‍ മുങ്ങത്ത് സ്വഗതവും അനിതകുമാരി നന്ദിയും പറഞ്ഞു.

Keywords: Kerala Schools, New Academic Year, Education News, Kerala News, Kasaragod News, Education News, Kasaragod Education News, School opened after vacation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia