city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts fest | കൗമാര കലയുടെ ആഘോഷരാവുകൾക്ക് തിരശീല; ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൊസ്ദുർഗ് ഓവറോൾ ചാംപ്യന്മാർ; സ്‌കൂളുകളിൽ തിളങ്ങി ദുർഗയും രാജാസും

കാറഡുക്ക: (KasargodVartha) അഞ്ച് രാപ്പകലുകൾ കലയുടെ മാമാങ്കം തീർത്ത റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശീല. ഹൊസ്ദുർഗ് ഉപജില്ല ഓവറോൾ ചാംപ്യന്മാരായി. യു പി, ഹൈസ്‌കൂൾ, ഹയർസെകൻഡറി വിഭാഗങ്ങളിലായി 880 പോയിന്റ് നേടിയാണ് ഹൊസ്ദുർഗ് കിരീടം കരസ്ഥമാക്കിയത്. 825 പോയിന്റ് നേടി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനവും 783 പോയിന്റുമായി കുമ്പള ഉപജില്ല മൂന്നാം സ്ഥാനവും നേടി.
  
Arts fest | കൗമാര കലയുടെ ആഘോഷരാവുകൾക്ക് തിരശീല; ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൊസ്ദുർഗ് ഓവറോൾ ചാംപ്യന്മാർ; സ്‌കൂളുകളിൽ തിളങ്ങി ദുർഗയും രാജാസും

സ്‌കൂൾ തലത്തിൽ യു പി, ഹൈസ്‌കൂൾ, ഹയർസെകൻഡറി വിഭാഗങ്ങളിൽ 248 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ എച് എസ് എസ് കിരീടം ചൂടി. നീലേശ്വരം രാജാസ് എച് എസ് എസ് (163) രണ്ടും ചട്ടഞ്ചാൽ എച് എസ് എസ് (156) മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. മുൻ എംപി പി കരുണാകരൻ, ജില്ലാപഞ്ചായത് പ്രസിഡണ്ട് പി ബേബി, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് സിജി മാത്യു, പഞ്ചായത് പ്രസിഡൻ്റുമാരായ കെ ഗോപാലകൃഷ്ണ, ഹമീദ് പൊസോളിഗെ, ബ്ലോക് പഞ്ചായതംഗം എം കുഞ്ഞമ്പു നമ്പ്യാർ, എഡിഎം കെ നവീൻബാബു, ഡിഡിഇ എം നന്ദികേശൻ, കെ രഘുറാംഭട്ട്, വി എസ് ബിജുരാജ്, സുനിൽകുമാർ, റോജി ജോസഫ്, ബാലാദേവി എന്നിവർ സംസാരിച്ചു. എ ജി അബ്ദുൽ ഹകീം സ്വാഗതവും പ്രശാന്ത് കാനത്തൂർ നന്ദിയും പറഞ്ഞു.

പോയിന്റ് നില

1. ഹൊസ്ദുർഗ് - 880

2. കാസർകോട് - 825

3. കുമ്പള - 783

4. ചെറുവത്തൂർ - 780

5. ബേക്കൽ - 719

6. ചിറ്റാരിക്കാൽ - 660

7. മഞ്ചേശ്വരം - 587

സ്‌കൂൾ തലം

1. ദുർഗ എച് എസ് എസ് കാഞ്ഞങ്ങാട്, ഹൊസ്ദുർഗ് - 248

2 രാജാസ് എച് എസ് എസ് നീലേശ്വരം, ഹൊസ്ദുർഗ് - 163

3 സി എച് എസ് എസ് ചട്ടഞ്ചാൽ, കാസർകോട് - 156

4 ജി എച് എസ് എസ് ചായോത്ത്, ചിറ്റാരിക്കാൽ - 149

5 ജി എച് എസ് എസ് കമ്പല്ലൂർ, ചിറ്റാരിക്കാൽ - 132

Keywords: Top-Headlines, Kasaragod, Kasaragod-News, Kerala, School-Arts-Fest, Kalolsavam, Hosdurg, Students, School Kalolsavam: Hosdurg wins title.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia