എം പിക്കു നേരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിയെന്ന് പരാതി; പോലീസ് കേസെടുത്തു
Jun 26, 2020, 17:33 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2020) എം പിക്കു നേരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിയെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളങ്കരയിലെ ബുര്‍ഹാനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. കോവിഡ് റിലീഫ് കിറ്റ് വിതരണത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുകയും കുറച്ച് കിറ്റ് വിതരണം നടത്തി ബാക്കി തുകയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് എം പിയുടെ പരാതി.
ഇത് തനിക്കും പാര്‍ട്ടിക്കും മാനഹാനിവരുത്തിയതായി എം പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, MP, Rajmohan Unnithan, Social-Media, Police, Case, Scandalous message against MP in Social media; police case registered