city-gold-ad-for-blogger

കബഡി താരത്തിന്റെ കൊലപാതകം: ഭാര്യയെ പോലീസ് ചോദ്യംചെയ്തു

നീലേശ്വരം: (www.kasargodvartha.com 12/12/2015) കബഡി താരവും കെട്ടിടനിര്‍മാണ തൊഴിലാളിയുമായിരുന്ന സന്തോഷിനെ (37) പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് മുറുക്കികൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പോലീസ് ചോദ്യംചെയ്തു. സന്തോഷിന്റെ ഭാര്യ അജാനൂര്‍ കൊളവയല്‍ സ്വദേശിനി രഞ്ജുഷയെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരികുണ്ട് സി ഐ ടി പി സുമേശ് ചോദ്യംചെയ്തത്.

പ്രതിയും ബന്ധുവുമായ മനോജ് കുമാറിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സന്തോഷിന്റെ ഭാര്യയുമായി മനോജ് കുമാറിനുണ്ടായ അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രഞ്ജുഷയ്ക്കും കൊലയുമായി ബന്ധമുണ്ടോയെന്നറിയുന്നതിനാണ് യുവതിയെ പോലീസ് ചോദ്യംചെയ്തത്. മനോജിന്റെയും രഞ്ജുഷയുടേയും ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചതില്‍ ചിലസൂചനകള്‍ ലഭിച്ചിട്ടുണ്ട്. അന്വേണം പൂര്‍ത്തിയാക്കിയശേഷം രഞ്ജുഷയെ കേസില്‍ പ്രതിയാക്കണോ വേണ്ടയോയെന്നകാര്യം പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.
കബഡി താരത്തിന്റെ കൊലപാതകം: ഭാര്യയെ പോലീസ് ചോദ്യംചെയ്തു

Keywords: Nileshwaram, Murder-case, Kasaragod, Kerala, Kabadi player, Young wife,Police, Phone calls,Ajanur,Investigation,Arrest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia