city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sasthrolsavam | കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര്‍ 4, 6 തീയതികളില്‍ അമ്പലത്തറയില്‍; വിപുലമായ ഒരുക്കങ്ങള്‍

കാസര്‍കോട്: (KasargodVartha) റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ ടി പ്രവൃത്തി പരിചയ, സാമൂഹ്യ ശാസ്ത്ര മേള (ശാസ്ത്രോത്സവം) നവംബര്‍ നാല്, ആറ് തീയതികളില്‍ അമ്പലത്തറ ഗവാ. വെകേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 2500 ഓളം മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമടക്കം 6500 ഓളം ആളുകളുടെ പങ്കാളിത്തം സംഘാടക സമിതി പ്രതീക്ഷിക്കുന്നു.
           
Sasthrolsavam | കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര്‍ 4, 6 തീയതികളില്‍ അമ്പലത്തറയില്‍; വിപുലമായ ഒരുക്കങ്ങള്‍

മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ ഭക്ഷണ കമിറ്റി ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമിറ്റിയുടെ നേതൃത്വത്തില്‍ മേളയുടെ നടത്തിപ്പിന് ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വരുന്നു. അഞ്ച് വിഭാഗങ്ങളിലായി 136 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ജി വി എച് എസ് എസ് അമ്പലത്തറയ്ക്ക് പുറമേ ജി എച് എസ് പുല്ലൂര്‍-ഇരിയയെ സാമൂഹ്യ ശാസ്ത്രമേളയുടെ വേദിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

മേളയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. മേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകം വ്യാഴാഴ്ച 10 മണി മുതല്‍ അമ്പലത്തറ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പൂര്‍ണമായും ഹരിത പ്രോടോകോള്‍ പാലിച്ചു കൊണ്ടാണ് മേള നടത്തുന്നത്.

മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ചെയര്‍മാനും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ വര്‍കിങ് ചെയര്‍മാനും ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യ രക്ഷാധികാരിയും ഡി ഡി ഇ എന്‍ നന്ദികേശന്‍ ജെനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലാദേവി ടി പി ട്രഷററായുമുള്ള 200 അംഗ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, എന്‍ നന്ദികേശന്‍, ടി പി ബാലാദേവി, പ്രശാന്ത് കെ വി, രാജേഷ് പി വി, അബ്ദുല്‍ മജീദ്, സബിത സി കെ, അനില്‍ കുമാര്‍ ഫിലിപ്പ്, രാജേഷ് സ്‌കറിയ, റഹ്മാന്‍ അമ്പലത്തറ, സൈനുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Sasthrolsavam, Education, Science Fair, Malayalam News, Kerala News, Kasaragod News, Press Meet, Kasaragod Revenue District Sasthrolsavam on 4th and 6th November.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia