ചാകര ലഭിക്കേണ്ട കാലത്ത് മത്തി കിട്ടാക്കനി; 12 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യ ബന്ധനം നടത്തേണ്ട വൻകിട ട്രോളറുകള്‍ രാത്രി കാലങ്ങളിൽ അതിർത്തി ലംഘിക്കുന്നത് മത്സ്യതൊഴിലാളികളെ വറുതിയിലാക്കുന്നു
Oct 29, 2020, 16:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.10.2020) തുലാം പത്ത് കഴിഞ്ഞു കാറ്റും കോളും നീങ്ങിയെങ്കിലും കടലിൻ്റെ മക്കൾക്ക് വറുതിയുടെ ദിനം ഒഴിയുന്നില്ല. ചാകര കോൾ കിട്ടേണ്ട കാലത്ത് കടലില്‍ പോകുന്ന ഒരു വള്ളത്തിനു പോലും മത്സ്യം കിട്ടാത്തത് കാരണം കടലിൻ്റെ മക്കളുടെ മുഖവും മനസ്സും ഇനിയും തെളിഞ്ഞില്ല.
നാടൻ വള്ളത്തിൽ പുലർച്ചെ തന്നെ പുറപെടുന്ന മൽസ്യതൊഴിലാളികൾ വെറും കൈയ്യോടെയാണ് തിരിച്ചെത്തുന്നത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുകാർ 'മക്കളെ പോറ്റി' എന്ന് ഓമപ്പേരിട്ട് വിളിക്കുന്ന മത്തി കണി കാണാൻ പോലുമില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
നാടൻ വള്ളത്തിൽ പുലർച്ചെ തന്നെ പുറപെടുന്ന മൽസ്യതൊഴിലാളികൾ വെറും കൈയ്യോടെയാണ് തിരിച്ചെത്തുന്നത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുകാർ 'മക്കളെ പോറ്റി' എന്ന് ഓമപ്പേരിട്ട് വിളിക്കുന്ന മത്തി കണി കാണാൻ പോലുമില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

12 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തേണ്ട വൻകിട ട്രോളറുകളും വിദേശ കപ്പലുകളും രാത്രി കാലങ്ങളിൽ അതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നത് കൊണ്ടാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യസമ്പത്ത് കുറഞ്ഞ് വരുന്നതെന്ന് മത്സ്യ തൊഴിലാളികൾ ആരോപിക്കുന്നു. ചെറിയ പരൽ മീനുകളെ പോലും കോരിയെടുത്ത് ട്രോളറുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വലിയ മീനുകൾ മാത്രം എടുത്ത് ചത്ത പരൽ മീനുകളെ കടലിലേക്ക് തന്നെ തള്ളുന്നു.
അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആയിരകണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിക്കുക.
Keywords: Kasaragod, Kerala, News, Kanhangad, Fishermen, Fisher-workers, Sardine fishes are rare even in the season; Fishermen under starving