city-gold-ad-for-blogger

കബഡി താരം സന്തോഷിനെ മനോജ് കൊലപ്പെടുത്തിയത് ഭാര്യയെ സ്വന്തമാക്കാന്‍?

നീലേശ്വരം: (www.kasargodvartha.com 10.12.2015) അറിയപ്പെടുന്ന കബഡിതാരവും കാര്യങ്കോട്ടെ ഗോപാലകൃഷ്ണന്‍- ചെമ്പരത്തി ദമ്പതികളുടെ മകനുമായ സന്തോഷിനെ(40) ബന്ധുവായ മനോജ്(37) കഴുത്തില്‍ കയറിട്ടു മുറുക്കി കൊലപ്പെടുത്തിയത് എന്തിനുവേണ്ടി? സന്തോഷിന്റേത് സ്വാഭാവികമരണമാണെന്ന് ഉറ്റവര്‍ വിശ്വസിച്ചിരിക്കുന്നതിനിടെയിലാണ് ഇവരില്‍ നടുക്കവും വേദനയുമുളവാക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.

സന്തോഷിന്റെ കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ: സന്തോഷിന്റെ ഭാര്യയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി കാര്യങ്കോട്ടെ മനോജ് പോലീസിന് മൊഴി നല്‍കി. ഡിസംബര്‍ ഏഴിന് രാവിലെയാണ്സന്തോഷിനെ കാര്യങ്കോട്ടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഉറക്കത്തില്‍ മരണപ്പെട്ടുവെന്ന് വിശ്വസിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നടുക്കത്തിലാഴ്ത്തിക്കൊണ്ടാണ് ഇതൊരു കൊലപാതകമാണെന്ന വിവരവും പ്രതിയുടെ അറസ്റ്റും വ്യാഴാഴ്ച രാവിലെ പോലീസ് പുറത്തുവിട്ടത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്തോഷിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് കൊലപാതകമാണെന്ന നടുക്കുന്ന സത്യം പുറത്തുവന്നത്.

സന്തോഷിന്റെ മാതൃസഹോദരിപുത്രനായ മനോജും സന്തോഷിന്റെ ഭാര്യയും തമ്മില്‍
അടുപ്പത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ സന്തോഷ് മനോജിനോട് തന്റെ ഭാര്യയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കലഹിക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലേക്ക് കാലുകുത്തെരുതെന്ന താക്കീതും സന്തോഷ് മനോജിന് നല്‍കിയിരുന്നു. സന്തോഷിന്റെ ഭാര്യയുമായുള്ള ബന്ധം തുടരാനാകാത്ത സാഹചര്യമുണ്ടായതോടെയാണ് മനോജ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഡിസംബര്‍ ഏഴിന് രാവിലെ മനോജ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോള്‍ സന്തോഷിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മക്കളെയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഈ അവസരം മുതലെടുത്ത്മനോജ് ഉറങ്ങിക്കിടക്കുകയായിരുന്ന സന്തോഷിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്ന് ഒന്നുമറിയാത്തതുപോലെ സ്ഥലം വിടുകയും ചെയ്തു.

സന്തോഷിന്റെ മരണം കൊലയാണെന്ന് തെളിഞ്ഞതോടെ സംഭവത്തില്‍ ഭാര്യക്കും പങ്കുണ്ടോയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജില്ലാപോലീസ് മേധാവി ഡോ. ശ്രീനിവാസിന്റെ മേല്‍നോട്ടവും സി ഐ ടി പി സുമേഷിന്റെ അന്വേഷണമികവുമാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്.

കബഡി താരം സന്തോഷിനെ മനോജ് കൊലപ്പെടുത്തിയത് ഭാര്യയെ സ്വന്തമാക്കാന്‍?


Also Read:
സി ഡി പുറത്തുണ്ട്; വ്യാഴാഴ്ച തന്നെ ഹാജരാക്കും, 10 മണിക്കൂര്‍ സമയം നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍
Keywords:  Nileshwaram, Police, arrest, hospital, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia