city-gold-ad-for-blogger

സന്ദീപിന്റെ മരണം: അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ട കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് തിരിച്ചെത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 18/04/2017) നഗരത്തിലെ ഓട്ടോ ഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായിരുന്ന സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച കാസര്‍കോട് ടൗണ്‍ എസ്‌ഐ പി അജിത്കുമാര്‍ അവധി അവസാനിപ്പിച്ച് ജോലിയില്‍ തിരിച്ചെത്തുന്നു.

സന്ദീപിന്റെ മരണം പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ എസ്‌ഐ ആയിരുന്ന അജിത്കുമാറിനെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അന്വേഷണ വിധേയമായി അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സന്ദീപിന്റെ മരണ കാരണം പോലീസ് മര്‍ദനം മൂലമല്ലെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇതേ തുടര്‍ന്നാണ് അജിത്കുമാറിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചത്.

സന്ദീപിന്റെ മരണം: അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ട കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് തിരിച്ചെത്തുന്നു

എസ് ഐ അജിത്കുമാറിനെതിരെ നടപടി സ്വീകരിക്കുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ബീരന്ത്‌വയലിന് സമീപം ചിലര്‍ പരസ്യമായി മദ്യപിക്കുന്നതായും ഉദ്യോഗസ്ഥരെയും വയലില്‍ ജോലി ചെയ്യുന്ന സ്ത്രീകളെയും അസഭ്യം പറയുന്നതായും കൃഷി ഓഫീസറുടെ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട് സന്ദീപ് ഉള്‍പെടെയുള്ളവര്‍ ഭയന്നോടുകയും ഇതിനിടയില്‍ സന്ദീപ് നിലത്ത് നെറ്റിയിടിച്ച് വീഴുകയും കസ്റ്റഡിയിലായ സന്ദീപ് പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സന്ദീപ് മരണപ്പെട്ടതെന്ന് ആരോപിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Youth, Death, Custody, Transfer, BMS, Sandeep, SI, Police, Postmortem, Sandeep's death: SI Ajith Kumar returnes.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia