മണല്‍കടത്ത് തടയാന്‍ ആലൂരില്‍ പോലീസ് കിടങ്ങ് കുഴിച്ചു
Jun 2, 2012, 11:37 IST
കാസര്‍കോട്: മണല്‍കടത്ത് തടയാന്‍ ആലൂരില്‍ പോലീസ് കിടങ്ങ് കുഴിച്ചു. ജെസിബി ഉപയോഗിച്ചാണ് വന്‍കിടങ്ങ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ പോലീസ് കുഴിച്ച കിടങ്ങ് നികത്തി മണല്‍കടത്ത് സംഘം മണല്‍കൊണ്ടുപോയതിനെ തുടര്‍ന്ന് പോലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പോലീസ് ആലൂരില്‍ നടത്തിയ റെയ്ഡില്‍ മണല്‍കടത്തുകയായിരുന്ന 30 ഓളം തോണികള്‍ അടിച്ച് തകര്‍ത്തു. 25ഓളം ലോറികള്‍ മണല്‍കടത്തുന്നതിനിടയില്‍ ആദൂര്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതുകൂടാതെ രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറികളും, ഒരു ജെസിബിയും പിടിച്ചെടുത്തിയിട്ടുണ്ട്.
മണല്‍കടത്തിന് റോഡ് സൗകര്യം ഒരുക്കികൊടുത്ത 25ഓളം പറമ്പ് ഉടമകള്‍ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്ത മണല്‍ രണ്ട്‌ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത് വിറ്റിരുന്നു. ആദൂര്‍ സി.ഐ സതീഷ് കുമാറിന്റെ നേതൃത്വലാണ് ആലൂരിലും മറ്റും മണല്‍കടത്ത് തടയുന്നതിനായി റെയ്ഡ് ശക്തമാക്കിയത്.

Keywords: Kasaragod, Kerala, Sand, Police-raid