Police | മണല്‍കടത്ത്: പരിശോധന ശക്തമാക്കി പൊലീസ്; മൊഗ്രാല്‍ പുത്തൂരില്‍ 12 തോണികള്‍ നശിപ്പിച്ചു
Oct 17, 2023, 22:40 IST
മൊഗ്രാല്‍ പുത്തൂര്‍: (KasargodVartha) അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്. മണല്‍ക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. മൊഗ്രാല്‍ പുത്തൂരിലെ വിവിവിധയിടങ്ങളില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 12 തോണികള്‍ നശിപ്പിച്ചു. ജെ സി ബി ഉപയോഗിച്ചാണ് തോണികള്‍ തകര്‍ത്തത്.
കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി അജിത്കുമാര്‍, എസ്‌ഐ.മാരായ എംവി വിഷ്ണുപ്രസാദ്, ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍, രതീശ്, നീരജ്, അജയ് വില്‍സണ്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഇവിടെ മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണമുണ്ടാകും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Sand smuggling, Inspection, Police, Malayalam News, Kerala News, Kasaragod News, Mogral Puthur, Sand smuggling: Police intensified inspection.
< !- START disable copy paste --> 