ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം പോലീസ് പരിശോധന കര്‍ശനമാക്കി; മണല്‍ കടത്തുകയായിരുന്ന 4 വാഹനങ്ങള്‍ പിടിയില്‍
Jun 9, 2020, 17:40 IST
കുമ്പള: (www.kasargodvartha.com 09.06.2020) ജില്ലാ പോലീസ് ചീഫ് ഡി ശില്‍പയുടെ നിര്‍ദേശ പ്രകാരം പോലീസ് പരിശോധന കര്‍ശനമാക്കി. മണല്‍ കടത്തുകയായിരുന്ന നാല് വാഹനങ്ങള്‍ പിടികൂടി. നാങ്കി കടപ്പുറം, മൊഗ്രാല്‍ പുഴയോരം, ഷിറിയ, മുട്ടം എന്നിവിടങ്ങളില്‍ കുമ്പള പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി, ജീപ്പ്, മിനി ടെമ്പോ, പിക്കപ്പ് വാന്‍ എന്നിവ പിടികൂടിയത്.
രണ്ട് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആരിക്കാടി കുന്നിലിലെ മുഹമ്മദ് റഫീഖ്, മിനി ടെമ്പോ ഡ്രൈവര്‍ മൊഗ്രാല്‍ കെ കെ പുറത്തെ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്. സി ഐ പ്രമോദ്, എസ് ഐമാരായ സന്തോഷ്, കെ പി വി രാജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേഷ്, ഡ്രൈവര്‍മാരായ മനോജ്, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഈ ഭാഗത്ത് അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപക പരിശോധനക്ക് ജില്ലാ പോലീസ് ചീഫ് നിര്‍ദേശം നല്‍കിയത്.
Keywords: Kumbala, kasaragod, Kerala, news, Police, Sand, Vehicles, arrest, Sand smuggling; 4 vehicles seized by Police