മണല്‍ മാഫിയകളുടെ ഏറ്റുമുട്ടല്‍ ക്രമസമാധാനത്തിന് ഭീഷണിയാകുന്നു; മണല്‍ കടത്തിന് കൂടുതല്‍ സംഘങ്ങള്‍ രംഗത്ത്
Jun 25, 2020, 20:40 IST
കുമ്പള: (www.kasargodvartha.com 25.06.2020) മണല്‍ മാഫിയകളുടെ ഏറ്റു മുട്ടല്‍ ക്രമസമാധാനത്തിന് ഭീഷണിയാകുന്നു. മണല്‍ കടത്തിന് കൂടുതല്‍ സംഘങ്ങള്‍ രംഗത്ത് വന്നതോടെ മൊഗ്രാല്‍ കടവത്ത്, കെ കെ പുറം എന്നീ പ്രദേശങ്ങളില്‍ മണല്‍ മാഫിയകളുടെ തേര്‍വാഴ്ച്ചയും ഗുണ്ടാവിളയാട്ടവും ജനങ്ങളുടെ സൈ്വര ജീവിതത്തിന് തന്നെ ഭീഷണിയായിരിക്കുന്നു എന്നാണ് പരാതി. മണല്‍ മാഫിയയെ തളക്കാന്‍ റവന്യൂ-പോലീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മൊഗ്രാല്‍, കടവത്ത്, കെ കെ പുറം എന്നീ പ്രദേശങ്ങളില്‍ പുഴകളില്‍ നിന്ന് ലോഡ് കണക്കിന് മണലാണ് രാത്രികാലങ്ങളില്‍ കടത്തിക്കൊണ്ടു പോകുന്നത്. മണല്‍ മാഫിയകള്‍ രണ്ട് വിഭാഗമായി തിരിഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സംഘര്‍ഷം ഉടലെടുത്തു. ചേരിതിരിഞ്ഞു സംഘര്‍ഷത്തിലേര്‍പ്പെട്ട മാഫിയ സംഘങ്ങള്‍ മാരകായുധങ്ങളുമായി കൊലവിളി നടത്തുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തെ അനധികൃത പൂഴികടവ് പോലീസും, റവന്യു അധികൃതരും ചേര്‍ന്ന് തകര്‍ത്തിരുന്നു. തോണികളും നശിപ്പിച്ചിരുന്നു. പിന്നീട് കുറച്ച് നാളുകളില്‍ സമാധാനം ഉണ്ടായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മണലെടുപ്പ് പുനരാരംഭിച്ചത്. ഇതോടെയാണ് മാഫിയകള്‍ തമ്മില്‍ പോര് തുടങ്ങിയത്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ മണല്‍ മാഫിയകളെ തളക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Kumbala, Threatening, sand mafia, Sand mafia fight threatening peoples
< !- START disable copy paste -->