Samstha | സമസ്ത 100-ാം വാർഷിക സമാപന സമ്മേളനം നടക്കുക 2026ൽ; 3 വര്‍ഷം നടപ്പാക്കുന്നത് സമഗ്ര കര്‍മ പദ്ധതികൾ; 2024ൽ എസ് വൈഎസ് പ്ലാറ്റിനം ജൂബിലിയും 2025ൽ കേരള മുസ്‍ലിം ജമാഅത് ദശവാർഷിക സമ്മേളനവും
Dec 31, 2023, 10:12 IST
കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാർഷിക പരിപാടികളുടെ സമാപന സമ്മേളനം 2026ൽ നടത്തും. ഇതിന് മുന്നോടിയായി 2024ൽ എസ് വൈഎസ് പ്ലാറ്റിനം ജൂബിലിയും 2025ൽ കേരള മുസ്‍ലിം ജമാഅത് ദശവാർഷിക സമ്മേളനവും സംഘടിപ്പിക്കും. ‘സമസ്ത സെന്റിനറി: നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിലാകും മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനത്തിൽ ജെനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്‍ലിയാരാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന പ്രഖ്യാപന സമ്മേളനം ആളിലും അര്‍ഥത്തിലും പ്രൗഢ ഗംഭീരമായി. ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്തമാക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തെ സമഗ്ര കര്‍മ പദ്ധതി പ്രഖ്യാപനത്തോടെയാണ് ആറ് മണിക്കൂര്‍ നീണ്ടു നിന്ന മഹാ സമ്മേളനത്തിന് തിരശ്ശീല വീണത്. ചട്ടഞ്ചാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരം മുതല്‍ അമ്പത്തഞ്ചാം മൈല്‍ വരെ ജന സാഗരം തീര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാനത്തെമ്പാടും നിന്നായി തിരഞ്ഞെുത്ത 10,000 പ്രതിനിധികള്‍ക്കു പുറമെ ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും അനവധി പേർ എത്തിച്ചേര്‍ന്നു. ദേശീയ പാതയോരത്തെ വര്‍ണാഭമാക്കി നടന്ന സമ്മേളനം അച്ചടക്കം കൊണ്ടും സംഘാടക മികവ് കൊണ്ടുംശ്രദ്ധിക്കപ്പെു.
കേരളത്തില്‍ വാര്‍ഡ് തലം മുതല്‍ ആരംഭിച്ച് ദേശീയ തലത്തിലേക്ക് വികാസം കൊള്ളുന്ന എജു പ്രോജക്ട് സമസ്ത നടപ്പിലാക്കും. നാല് ഘട്ടങ്ങളിലായി പതിനായിരം മാതൃക ഗ്രാമങ്ങള്‍ യാഥാർഥ്യമാക്കുകയും 50000 മാതൃക നേതാക്കളെ നാടിന് സമര്‍പിക്കുകയും ചെയ്യും. മുസ്ലിം സമുദായത്തെ തീവ്രവാദ മതപരിഷ്‌കരണ, യുക്തിവാദ, നിരീശ്വരവാദ പ്രവണതകളില്‍ നിന്നും മുക്തമാക്കുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കും. സേവനം സാന്ത്വനം ആരോഗ്യ മേഖലകളില്‍ വിപുലമായ കര്‍മ പദ്ധതി നടപ്പാക്കി കാരുണ്യ കേരളം യാഥാര്‍ത്ഥ്യമാക്കും.
തിരുവനന്തപുരത്തും കോഴിക്കോട്ടും സമസ്തക്ക് ആസ്ഥാനങ്ങളുയരും.
സ്ത്രീജനങ്ങളെയും വിദ്യാര്‍ത്ഥി യുവജനങ്ങളെയും ശാക്തീകരിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ആദര്‍ശ പ്രതിബദ്ധതയും ധാര്‍മിക പ്രതിബദ്ധതയും ധാര്‍മികതയും പരിരക്ഷിക്കുന്നതിന് നൂതനവും വിവരവുമായ പ്രബോധന സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
സാക്ഷിയായി ജനക്കൂട്ടം
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രൗഢിയും ശക്തിയും വിളിച്ചോതുന്നതുന്നതായിരുന്നു കാസർകോട് മാലിക് ദീനാർ നഗറിൽ നടന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം. നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷി നിർത്തിയാണ് കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു സമ്മേളനത്തിലെ പ്രതിനിധികൾ എങ്കിലും സംഘാടകരുടെ കണക്കുകൾക്കപ്പുറം കേരളത്തിന്റെയും കർണാടകയുടെയും വിവിധ ദിക്കുകളിൽ നിന്ന് കാണികളായി അനവധി പേരാണ് രാവിലെ മുതൽ ദേശീയ പാതയോരത്തെ സമ്മേളന നഗരിയിലേക്ക് ഒഴുകിയത്.
ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ആമുഖപ്രഭാഷണം നടത്തി. സമസ്ത സെക്രടറിമാരായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്‌ദുർ റഹ്‌മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന ജെനറൽ സെക്രടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, വൈസ് പ്രസിഡന്റ് റഹ്മതുല്ല സഖാഫി എളമരം, തുടങ്ങിയവർ യഥാക്രമം 'സമസ്തയുടെ കാൽപാടുകൾ, സമസ്ത പശ്ചാത്തലം, സുന്നിവിശ്വാസ സംഹിത, സമസ്തയുടെ മുന്നേറ്റം, വഴിതെറ്റിയ സലഫികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ നൂറാം വാർഷിക വിഷൻ അവതരിപ്പിച്ചു. കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര മുശാവറ അംഗം വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി സ്വാഗതവും സ്വാഗതസംഘം ജെനറൽ കൺവീനർ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു. ദേളി ജാമിഅഃ സഅദിയ്യ അറബിയ്യ 55-ാം വാർഷിക സനദ് ദാന മഹാ സമ്മേളനം 2025 ജനുവരി 10,11,12 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Samstha, Ceremony, Conference, Chattanchal, Samstha's 100th Annual Closing Ceremony will be held in 2026. < !- START disable copy paste -->