city-gold-ad-for-blogger

Samastha | സമസ്ത പണ്ഡിത സമ്മേളനം ഒക്ടോബര്‍ 31 ന് കാസര്‍കോട്ട്; ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (KasargodVartha) സമസ്ത ജില്ലാ പണ്ഡിത സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ മുന്‍സിപല്‍ ടൗണ്‍ ഹോളിലാണ് പരിപാടി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ് മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും.
                  
Samastha | സമസ്ത പണ്ഡിത സമ്മേളനം ഒക്ടോബര്‍ 31 ന് കാസര്‍കോട്ട്; ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

അഹ് ലുസ്സുന്ന വല്‍ ജമാഅ, തൗഹീദും ശിര്‍കും, തബ് ലീഗ് ജമാഅത്, ആത്മീയതയുടെ അനിവാര്യത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സെഷനുകള്‍ക്ക് എം ടി അബ്ദുല്ല മുസ്ലിയാര്‍, യുഎം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, മുജ്തബാ ഫൈസി ആനക്കര എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ ജില്ലയിലെ പള്ളി ഖതീബുമാര്‍, ശരീഅത് കോളജുകള്‍, പള്ളിദര്‍സുകള്‍, മദ്‌റസകള്‍ എന്നിവയിലെ പ്രധാന അധ്യാപകര്‍, മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള 1000 ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ജില്ലാ ജെനറല്‍ സെക്രടറി അബ്ദുസ്സലാം ദാരിമി, എം എസ് തങ്ങള്‍ മദനി ഓലമുണ്ട, ചെങ്കളം അബ്ദുല്ല ഫൈസി, സ്വിദ്ദീഖ് നദ് വി ചേരൂര്‍, റശീദ് ബെളിഞ്ചം എന്നിവര്‍ സംബന്ധിച്ചു.

Keywords: Samastha, Conference, Malayalam News, Kerala News, Kasaragod News, Press Meet, Samastha Scholars Conference on 31st October.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia