city-gold-ad-for-blogger

സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26.12.2014) എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദി (22) നെ എം.ജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൂട്ടുപ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് അറസ്റ്റ് ചെയ്തു.

ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍. 14 ക്യു. 5519 നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലാണ്. കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്.

അറസ്റ്റിലായ അക്ഷയ് റൈക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായും മറ്റുള്ളവര്‍ കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്തു എന്ന നിഗമനത്തിലുമാണ് പോലീസ്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:

ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്

ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു

Keywords: Kasaragod, Kerala, arrest, Murder, Police, Bike, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia