city-gold-ad-for-blogger

സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം

കാസര്‍കോട്: (www.kasargodvartha.com 17/04/2015) പ്രമാദമായ സഫിയ(14)വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷ പറയുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത് സാങ്കേതിക തകരാര്‍മൂലം. വൈദ്യുതി മുടങ്ങിയതിനാല്‍ വിധിയുടെ പകര്‍പ്പ് തയ്യാറാക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചത്.

കേസില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം ബുധനാഴ്ച പൂര്‍ത്തിയായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും അഭ്യര്‍ത്ഥിച്ചു.

കേസില്‍ ഒന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി. ഹംസ (52), ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂന (37), നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനും ഗോവയിലെ കരാറുകാരനുമായ കുമ്പള ആരിക്കാടി സ്വദേശി എം. അബ്ദുല്ല (58) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ ശക്തിധരന്‍ ശിക്ഷ വിധിക്കുക.
സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം

Related News:
സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു

സഫിയ കേസിന്റെ നാള്‍വഴികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia