Temple Opening | ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു
● ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ ഒരുനോക്ക് കാണാനും തൊഴാനുമായി കാത്തുനിന്നത് വ്യാഴാഴ്ചയാണു ചിത്തിര ആട്ട തിരുനാള്‍
● പൂജകള്‍ക്കു ശേഷം രാത്രി 10 മണിക്ക് നട അടയ്ക്കും
ശബരിമല: (KasargodVartha) ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു.
ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ ഒരുനോക്ക് കാണാനും തൊഴാനുമായി കാത്തുനിന്നത്. വ്യാഴാഴ്ചയാണു ചിത്തിര ആട്ട തിരുനാള്‍. പൂജകള്‍ക്കു ശേഷം രാത്രി 10 മണിക്ക് നട അടയ്ക്കും. തുലാ മാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അയ്യപ്പ ഭക്തരാണ് എത്തിയത്. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ വരിയില്‍ നിന്നതിന് ശേഷമാണ് ഇവര്‍ക്ക് പതിനെട്ടാം പടി കടന്ന് അയ്യപ്പനെ കാണാന്‍ സാധിച്ചത്.
#Sabarimala #ChithiraAttaThirunal #AyyappaDevotees #TempleOpening #KeralaFestivals #SpiritualIndia