city-gold-ad-for-blogger

കേരളത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കുന്ന സർക്കാർ: സിപിഎമ്മിനെതിരെ കെ സുധാകരൻ

K Sudhakaran speaking at a convention in Kannur.
Photo: Special Arrangement

● ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതി ഇടപെടലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണം.
● അറസ്റ്റിലായവരിൽ കൂടുതൽ പേരും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്ത ആളുകളാണെന്ന് സുധാകരൻ പറഞ്ഞു.
● സ്വർണ്ണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പത്മകുമാറിന് പുറമെ കൂടുതൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
● ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
● 2019 മുതൽ 2025 വരെ ശബരിമലയിൽ നടന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണമെന്നും സണ്ണി ജോസഫ്.
● സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎമ്മിനകത്ത് തല്ലാണ് നടക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ: (KasargodVartha) കേരളത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയൻ്റേതെന്ന് കോൺഗ്രസ് അഖിലേന്ത്യാവർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ എം പി ആരോപിച്ചു. ഈ സർക്കാരിനെതിരെ എത്രയെത്ര അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും, അതിലൊന്നും ശരിയായ രീതിയിൽ അന്വേഷണം നടത്താതെ സർക്കാരിൻ്റെ ഇംഗിതത്തിന് വഴങ്ങി പ്രവർത്തിക്കുന്ന ഒരു സംവിധാനമായി അന്വേഷണ ഏജൻസികളെ മാറ്റിയതോടെ അഴിമതി ആരോപണങ്ങളെയെല്ലാം വെള്ളപൂശുന്ന സ്ഥിതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അയ്യപ്പൻ്റെ മുതൽ കക്കാൻ ശ്രമിച്ചപ്പോഴാണ് 'പല നാൾകള്ളൻ ഒരു നാൾ പിടിയിൽ' എന്ന പഴഞ്ചൊല്ല് പോലെ പിണറായിയുടെ സർക്കാർ കുടുങ്ങിയതെന്നും സുധാകരൻ പരിഹസിച്ചു.

ശബരിമലയിൽ നിന്നും സ്വർണ്ണപ്പാളിയും വാതിലും ദ്വാരകപാലകരിലെ സ്വർണമടക്കം അടിച്ച് മാറ്റി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ അനങ്ങാതിരിക്കുകയും ഒടുവിൽ ഹൈക്കോടതി ഇടപെട്ട് അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കുകയും അന്വേഷണ റിപ്പോർട്ട് അതാത് സമയം അറിയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് സ്വർണ്ണം കട്ടവർ ഒന്നൊന്നായി കുടുങ്ങിക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയുടെ കർമ്മശേഷിയും ജാഗ്രതയുമാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൂടുതൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്

ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ ഇപ്പോൾ അറസ്റ്റിലായ പത്മകുമാറിന് പുറമെ കൂടുതൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. കളവിന് നേതൃത്വം കൊടുത്ത പത്മകുമാറിനെ വൈകിയാണെങ്കിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നിർബന്ധിതരായിരിക്കുകയാണ്. ഈ കേസിൽ രാഷ്ട്രീയ നേതാക്കൾ പ്രതികളാണെന്ന് ഹൈക്കോടതി പല തവണ പറഞ്ഞിട്ടും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, തെളിവുകൾ കൃത്യമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് എൻ വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ 2019 മുതൽ 2025 വരെ നടന്ന കാര്യങ്ങൾ അന്വേഷിക്കണം. ഗൂഢാലോചനയും ചതിയും വഞ്ചനയുമാണ് നടത്തിയിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്ത് നഷ്ടപ്പെട്ട കോടികളുടെ സ്വർണ്ണം വീണ്ടെടുക്കണം. സ്വർണ്ണം ആർക്ക് വിറ്റു, എത്ര പണം കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പാർട്ടിക്കകത്തും തമ്മിലടി

അറസ്റ്റിലായവരിൽ കൂടുതൽ പേരും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്ത ആളുകളാണെന്നും ഇനിയും കൂടുതൽ പേർ പ്രതികളാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സുധാകരൻ പറഞ്ഞു. ഈ സർക്കാരിനെ ജനങ്ങൾ വെറുത്തു തുടങ്ങിയിട്ട് കാലം കൂറെയായി. ഇപ്പോൾ സിപിഎം പാർട്ടിക്കകത്തും തല്ലാണ്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി നടുറോഡിൽവരെ തമ്മിലടിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണമാണ് പാർട്ടി ഘടകങ്ങളിൽ നിന്നും ഉയർന്ന് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അവസരം നമ്മൾക്ക് പറ്റിയ അന്തരീക്ഷമാണ്. ഇടത് സർക്കാരിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടിയായിരിക്കണം നാം ഓരോ വീടുകളിലും കയറി ഇറങ്ങി വോട്ട് പിടിക്കേണ്ടത്. ഈ തിരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്‌സലായി കണ്ട് വേണം പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരത്തിനായി നല്ല കാര്യശേഷിയുള്ള സ്ഥാനാർഥികളെയാണ് നിർത്തിയിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു. ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള കെ പി സി സി വൈസ് പ്രസിഡൻ്റ് രമ്യാ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി, ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലരി, എം പി മുഹമ്മദലി, മേയർ മുസ്ലീഹ് മഠത്തിൽ, മുൻ മേയർ സുമാബാലകൃഷ്ണൻ, കെ പ്രമോദ്, വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, സി എം ഗോപിനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഈ ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക 

Article Summary: Congress leaders K Sudhakaran and Sunny Joseph criticize the Pinarayi government over the Sabarimala gold scam, demanding a wider probe.

#SabarimalaGoldScam #KSudhakaran #SunnyJoseph #CPMcorruption #KeralaPolitics #HighCourt

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia