സഅദിയ്യയിൽ താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയ്ക്ക് പ്രൗഢ സമാപനം; 248 യുവപണ്ഡിതന്മാർക്ക് സനദ് നൽകി; 173 പേർക്ക് സഅദി ബിരുദവും 20 പേർക്ക് അൽ ഹാഫിസ് ബിരുദവും
● സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
● ഇ സുലൈമാൻ മുസ്ലിയാർ വിദ്യാർഥികൾക്കുള്ള സനദ് ദാനം നിർവഹിച്ചു.
● സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്.
● ആത്മീയ സംഗമത്തിൽ നിരവധി പ്രമുഖ പണ്ഡിതരും സാദാത്തുക്കളും സംബന്ധിച്ചു.
കാസർകോട്: (KasargodVartha) സഅദാബാദിനെ ധന്യമാക്കി താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ച സനദ് ദാനത്തിന് പ്രൗഢ സമാപ്തി. കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയ 248 യുവപണ്ഡിതർക്കാണ് ഞായറാഴ്ച സമാപന വേദിയിൽ വെച്ച് സനദ് നൽകിയത്. ഇതിൽ 173 പേർക്ക് സഅദി ബിരുദവും 43 പേർക്ക് ബിരുദാനന്തര ബിരുദവും 20 ഹാഫിസുകൾക്ക് അൽ ഹാഫിസ് ബിരുദവുമാണ് നൽകിയത്.
സമാപന സമ്മേളനവും സനദ് ദാനവും
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമാപന സമ്മേളനം പ്രസിഡണ്ട് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാൻ മുസ്ലിയാർ സനദ് ദാനം നിർവഹിച്ചു. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാർ സനദ് ദാന പ്രഭാഷണവും പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ആമുഖ പ്രഭാഷണവും നിർവഹിച്ചു. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർഷദി നടുവട്ടം പ്രഭാഷണം നടത്തി.
പ്രമുഖരുടെ സാന്നിധ്യം
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ അൽഅഹ്ദൽ കണ്ണവം, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങൾ ആദൂർ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ത്വാഹ ബാഫഖി കുമ്പോൽ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ ദേളി, സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ, സയ്യിദ് ത്വയ്യിബുൽ ബുഖാരി തൃക്കരിപ്പൂർ, സയ്യിദ് ജുനൈദ് അൽബുഖാരി മാട്ടൂൽ, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, ഹസ്സൻ മുസ്ലിയാർ വയനാട്, കല്ലട്ര മാഹിൻ ഹാജി എംഎൽഎ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ പരിയാരം, കെ കെ ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, അലി അസ്കർ ബാഖവി, അലിക്കുഞ്ഞി ദാരിമി പള്ളങ്കോട്, അബ്ദുൽ ഖാദിർ മദനി, അബ്ദുൽ റഷീദ് ദാരിമി, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു.
ഇബ്രാഹിം ഹാജി കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, ശാഫി ഹാജി കീഴൂർ, മുല്ലച്ചേരി അബ്ദുൽ ഖാദിർ ഹാജി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, കാപ്റ്റൻ ഷരീഫ് കല്ലട്ര, എം ടി പി അബ്ദുൽ റഹ്മാൻ ഹാജി, റസാഖ് ഹാജി മേൽപ്പറമ്പ് എന്നിവരും സമാപന പരിപാടിയിൽ പങ്കെടുത്തു. സയ്യിദ് അബ്ദുൽ റഹ്മാൻ മശ്ഹൂദ് അൽബുഖാരി കുറാ സമാപന പ്രാർഥന നടത്തി. സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും കൺവീനർ കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി നന്ദിയും പറഞ്ഞു.
വിവിധ സെഷനുകൾ, അലുംനി മീറ്റ്
ഞായറാഴ്ച രാവിലെ ഗ്രാൻഡ് മസ്ജിദിൽ നടന്ന മുഹ്‌യിദ്ദീൻ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകി. മദനീയം അബ്ദുല്ലത്തീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം സഅദി വിട്ടൽ സ്വാഗതവും ഇസ്മാഈൽ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അലുംനി മീറ്റ് അബ്ദുൽ വഹാബ് തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി ഉദ്ഘാടനം ചെയ്തു. അഹ്മദ് ശിറിൻ വിഷയാവതരണം നടത്തി.
11 മണിക്ക് നടന്ന സ്ഥാന വസ്ത്ര വിതരണം സയ്യിദ് ത്വാഹ ബാഫഖി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തി. താജുൽ ഉലമ കോൺഫറൻസ് ഹാളിലെ പ്രവാസി മീറ്റിൽ അഹ്മദ് കെ മാണിയൂർ വിഷയാവതരണം നടത്തി.
സഅദി സംഗമം
ഉച്ചയ്ക്ക് നടന്ന സഅദി സംഗമം എംയുഎസ് പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് സഅദിയുടെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ സഅദി കൊന്നാര പ്രാർഥന നടത്തി. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കെ കെ ഹുസൈൻ ബാഖവി വയനാട് എന്നിവർ ‘നസീഹത്ത്’ നടത്തി. ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുൽ ഹകീം സഅദി കൊയ്യോട്, അബ്ദുൽ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, ബഷീർ സഅദി വിരാജ്‌പേട്ട, അഷ്റഫ് സഅദി മല്ലൂർ എന്നിവർ പ്രസംഗിച്ചു. ചിയ്യൂർ അബ്ദുല്ല സഅദി സ്വാഗതവും നൗഫൽ സഅദി നന്ദിയും പറഞ്ഞു.
ചിത്രം: ദേളി സഅദിയ്യയിൽ നടന്ന താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ച സനദ് ദാന സമാപന സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
ഈ സുപ്രധാന ആത്മീയ സംഗമത്തിൻ്റെ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The annual 'Tajul Ulama Noorul Ulama Aandu Nercha and Sanad Dhana Sammelanam' concluded grandly at Sa-adiya in Deli, Kasaragod, with 248 young scholars receiving their Sanad.
#SaAdiyaDeli #KasaragodNews #IslamicConference #TajulUlama #NoorulUlama #SunniScholars #KeralaMuslims #KasargodVartha #MalayalamNews






