city-gold-ad-for-blogger

സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനവും ബുധനാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദേളി: (www.kasargodvartha.com 11.11.2014) സഅദിയ്യ ശരീഅത്ത് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ സംഘടിപ്പിക്കുന്ന സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനവും ബുധനാഴ്ച നടക്കും. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍, 11 മണിക്ക് ''അറവിലെ അറിവുകള്‍'' എന്ന വിഷയത്തിലുള്ള സെമിനാറിന് പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതന്‍ മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് പി.എ. ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ സംഗമവും നടക്കും. പ്രമുഖ സൂഫിവര്യന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ സംഗമത്തിന് നേതൃത്വം നല്‍കും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.

കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് സഅദി സംഗമവും ജനറല്‍ ബോഡിയും സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രര്‍ത്ഥന നടത്തും. സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സംഗമത്തില്‍ ശൈഖുനാ പി.എ. ഉസ്താദ് അനുസ്മരണ ഗ്രന്ഥം പ്രകാശനം ചെയ്യും.

സയ്യിദ് ഹാദി തങ്ങള്‍, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളേങ്കാട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

വൈകിട്ട് 6.30 ന് 'ഇതര ആഘോഷങ്ങളും മുസ്‌ലിംകളും' എന്ന വിഷയത്തിലുള്ള പഠന ക്ലാസിന് സഅദിയ്യ ദഅ്‌വാ കോളജ് പ്രിന്‍സിപ്പാള്‍ മുഹ്‌യുദ്ദീന്‍ സഅദി കൊട്ടുക്കര നേതൃത്വം നല്‍കും അബ്ദുല്‍ ലത്വീഫ് സഅദി പഴശി അധ്യക്ഷത വഹിക്കും.
സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനവും ബുധനാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia