city-gold-ad-for-blogger

മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് ദേളി സഅദിയ്യയിൽ സ്വീകരണം നൽകി; എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ ദാർശനികനായ പണ്ഡിതനായിരുന്നുവെന്ന് മന്ത്രി

ദേളി: (www.kasargodvartha.com 30.05.2021) മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് ദേളി സഅദിയ്യയിൽ സ്വീകരണം നൽകി. കാലത്തിന് മുമ്പേ സഞ്ചരിച്ച ദാര്‍ശികനായ വിദ്യാഭ്യാസ പ്രവര്‍ത്തകനും മാതൃകാ പണ്ഡിതനുമായിരുന്നു സഅദിയ്യ ശില്‍പി എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുള്ള പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.

                                                                     
മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് ദേളി സഅദിയ്യയിൽ സ്വീകരണം നൽകി; എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ ദാർശനികനായ പണ്ഡിതനായിരുന്നുവെന്ന് മന്ത്രി



മുംബൈയില്‍ താമസിക്കുന്ന കാലത്ത് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുമായി പരിചയപ്പെടാന്‍ സാധിച്ചിരുന്നു. സഅദിയ്യയെ കുറിച്ച് വലിയ സ്വപ്നമായിരുന്നു അദ്ദേഹത്തിന്. അന്താരാഷ്ട്ര നിലവാരത്തില്‍ സ്ഥാപനം ഉയരാന്‍ അദ്ദേഹത്തിൻറെ നേതൃത്വം സഹായകരമായിട്ടുണ്ട്. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ സഅദിയ്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇവിടെ എത്തിയപ്പോഴാണ് സഅദിയ്യയുടെ വിശാലമായ കാമ്പസിനെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രോടോകോള്‍ പാലിച്ച് നടന്ന സ്വീകരണ സംഗമം അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശരീഅത് കോളജ് വൈസ് പ്രിന്‍സിപള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. ഖാസിം ഇരിക്കൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, എം എ ലത്വീഫ്, അസീസ് കടപ്പുറം, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കന്തല്‍ സൂപി മദനി, അഹ്‌മദ്‌ അലി ബെണ്ടിച്ചാല്‍, ഹനീഫ് ഹദ്ദാദ്, സിദ്ദീഖ് കാമില്‍ സഖാഫി, ശാഫി സഅദി ഷിറിയ സംബന്ധിച്ചു.

Keywords:  Deli, Kasaragod, Kerala, News, Minister, Reception, Mumbai, COVID-19, MLA, Ahmed Devarkovil, CH Kunhambu,  Sa-adiya gave a reception to Minister Ahmed Devarkovil.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia