city-gold-ad-for-blogger

Complex Inauguration | സഅദിയ്യ ദുബൈ കമിറ്റി ഷോപിംഗ് കോംപ്ലക്സ് സമര്‍പണവും എക്സലന്‍സ് മീറ്റും ജൂലൈ 25ന്

കാസര്‍കോട്: (www.kasargodvartha.com) ജാമിഅ സഅദിയ്യ അറബിയ്യ ദുബൈ കമിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച ഷോപിംഗ് സെന്ററിന്റെ സമര്‍പണവും എക്സലന്‍സ് മീറ്റും ജൂലൈ 25ന് കാസര്‍കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് നൂറുല്‍ ഉലമ മഖ്ബറ സിയാറതോടെ ചടങ്ങ് ആരംഭിക്കും. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. 10 മണിക്ക് കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ ഇശല്‍ വിരുന്നോടെ പരിപാടിക്ക് തുടക്കമാകും.
          
Complex Inauguration | സഅദിയ്യ ദുബൈ കമിറ്റി ഷോപിംഗ് കോംപ്ലക്സ് സമര്‍പണവും എക്സലന്‍സ് മീറ്റും ജൂലൈ 25ന്

മതഭൗതിക സാങ്കേതിക വൈജ്ഞാനിക മേഖലകളില്‍ അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യ സമൂഹത്തിന്റെ ഉള്‍വിളികള്‍ മനസിലാക്കി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നു. സ്ഥാപനത്തിന്റെ കീഴില്‍ ദുബൈ ഖിസൈസ് ആസ്ഥാനമായി 700ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്രസയും അനുബന്ധ സ്ഥാപനങ്ങളും നടന്ന് വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സാന്ത്വന സേവന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഈ പദ്ധതികള്‍ക്ക് ഒരു കൈത്താങ്ങാണ് സഅദിയ്യ ഷോപിംഗ് സെന്റര്‍.

10.30ന് ആരംഭിക്കുന്ന എമിനന്‍സ് കോണ്‍ഫറന്‍സില്‍ ഷോപിംഗ് സെന്ററിന്റെ ഔപചാരികമായ സമര്‍പണം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. ജെനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തും. സഅദിയ്യ ദുബൈ കമിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. വര്‍കിംഗ് പ്രസിഡന്റ് എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സന്ദേശ പ്രഭാഷണം നടത്തും.


വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സഅദിയ്യ ഇന്റര്‍നാഷണല്‍ ജെനറല്‍ സെക്രടറി ഹമീദ് പരപ്പ, ട്രഷറര്‍ നൂര്‍ മുഹമ്മദ് ഹാജി ഖത്വര്‍, ദുബൈ ജെനറല്‍ സെക്രടറി അമീര്‍ ഹസന്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന്, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ഥന നടത്തും.
         
Complex Inauguration | സഅദിയ്യ ദുബൈ കമിറ്റി ഷോപിംഗ് കോംപ്ലക്സ് സമര്‍പണവും എക്സലന്‍സ് മീറ്റും ജൂലൈ 25ന്

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഖഫി തങ്ങള്‍, ജെനറല്‍ സെക്രടറി അമീര്‍ ഹസന്‍, മീഡിയ ചെയര്‍മാന്‍ സി എല്‍ ഹമീദ് ചെമനാട്, കാസര്‍കോട് സോണ്‍ സെക്രടറി സി എം എ ചേരൂര്‍, കോര്‍ഡിനേറ്റര്‍ താജുദ്ദീന്‍ ഉദുമ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Sa-adiya Dubai Committee, Sa-adiya, Dubai, Malayalam News, Kerala News, Kasaragod News, Press Meet, Sa-adiya Dubai Committee Shopping Complex Inauguration and Excellence Meet on 25.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia