city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

S V Bhat | കന്നഡ സാഹിത്യ പരിഷത്ത് നേതാവ് എസ് വി ഭട്ട് പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് കന്നഡ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിത്വം

കാസര്‍കോട്: (www.kasargodvartha.com) കന്നഡ സാഹിത്യ പരിഷത്ത് കേരള അതിര്‍ത്തി ഘടകം ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ വെങ്കിട്ടരമണ ഭട്ട് എന്ന എസ് വി ഭട്ട് (72) പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്കയില്‍ നടന്ന പരിപാടിയില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
       
S V Bhat | കന്നഡ സാഹിത്യ പരിഷത്ത് നേതാവ് എസ് വി ഭട്ട് പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് കന്നഡ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിത്വം

കാസര്‍കോട് ജില്ലയിലെ കന്നഡ അനുകൂല സമരത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന വ്യക്തിയാണ് സുബ്രഹ്മണ്യ വെങ്കിട്ടരമണ ഭട്ട്. ബീരന്തവയല്‍ സ്വദേശിയായ അദ്ദേഹം കുമ്പള, കാസര്‍കോട്, അഡൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എഡ്യൂകേഷന്‍ ഓഫീസറായാണ് വിരമിച്ചത്. കന്നഡ സാഹിത്യ പരിഷത് കേരള ഘടകം പ്രസിഡന്റായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കന്നഡ അനുകൂല സമരങ്ങളിലും പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
   
S V Bhat | കന്നഡ സാഹിത്യ പരിഷത്ത് നേതാവ് എസ് വി ഭട്ട് പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് കന്നഡ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിത്വം

കാസര്‍കോട്ട് കന്നഡയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം നിരവധി സമ്മേളനങ്ങളും മറ്റ് വിവിധ പരിപാടികളും സംഘടിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടെയാണ് വിടവാങ്ങിയത്. ഭാര്യ: പരേതയായ താര പി ഭട്ട് (മുന്‍ പോസ്റ്റ് മാസ്റ്റര്‍). മക്കള്‍: ഡോ. മുരളീധര്‍ ഭട്ട് (പെര്‍ഫെക്റ്റ് സ്മൈല്‍ ഡെന്റല്‍ ക്ലിനിക്, പുത്തൂര്‍, വിട് ല), വീണ (എന്‍ജിനീയര്‍, ബെംഗ്‌ളുറു), മരുമക്കള്‍: പ്രശാന്ത് (എന്‍ജിനീയര്‍, ബെംഗ്‌ളുറു), ഡോ. ശില്‍പ (ആയുര്‍വേദ ഡോക്ടര്‍).

Keywords:  S V Bhat, Kannada Sahitya Parishath, Kannada, Obituary, Kerala News, Kasaragod News, Malayalam News, Obituary News, S V Bhat collapsed and died during the event.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia